കേരളം

കേരളത്തില്‍ എന്‍ഡിഎ മുന്നേറ്റം; ഒന്നിലധികം സീറ്റുകള്‍ നേടുമെന്ന് നേതൃയോഗം

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കേരളത്തില്‍ വോട്ടുവിഹിതം ഇരട്ടിയില്‍  അധികമായി വര്‍ധിക്കുമെന്ന് എന്‍ഡിഎ നേതൃയോഗം. ഒന്നിലധികം  സീറ്റുകളില്‍ വിജയിക്കുമെന്നും ചേര്‍ത്തലയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ജനപക്ഷം സെക്കുലര്‍ അടക്കം പുതിയതായി മുന്നണിയുടെ ഭാഗമായ 4 പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുത്തു.

തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ മുന്നണി യോഗമാണ് ചേര്‍ത്തലയില്‍ ചേര്‍ന്നത്. കേരളത്തില്‍ എന്‍ഡിഎ വലിയ മുന്നേറ്റം കാഴ്ചവയ്ക്കുമെന്ന പൊതു വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്. ഇടത് വലത് മുന്നണികളുടെ വോട്ട് വിഹിതത്തില്‍ വന്‍ ഇടിവ് ഉണ്ടാകും.

കേരളത്തില്‍ ഒന്നിലധികം സീറ്റുകളില്‍ എന്‍ഡിഎ വിജയിക്കുമെന്നുപറഞ്ഞ ശ്രീധരന്‍പിള്ള വിജയിക്കുന്ന മണ്ഡലങ്ങള്‍ ഏതെന്ന് പറയാന്‍ തയ്യാറായില്ല. എല്ലാ മണ്ഡലങ്ങളിലും എന്‍ഡിഎ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുവെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

പാലായിലെ സ്ഥാനാര്‍ത്ഥിയെ കേന്ദ്ര നേത്ത്വത്തിന്റെ അംഗീകാരത്തോടെ പ്രഖ്യാപിക്കും. തദ്ദേശ  സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞെടുപ്പിനുള്ള തയാറെടുപ്പികള്‍ തുടങ്ങാനും യോഗത്തില്‍ ധാരണയായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

സംഗീത് ശിവന്‍ അനശ്വരമാക്കിയ സിനിമകള്‍

വിവിധ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി; അടിമുടി മാറ്റങ്ങളുമായി പുത്തന്‍ ലുക്കില്‍ സ്വിഫ്റ്റ് നാളെ

പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ

പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തും; അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതിയില്‍ മാറ്റം പരിഗണനയില്‍