കേരളം

'അഡ്വാനി, വാജ്‌പേയി, മോദി.. അടുത്ത ഘട്ടം അമിത് ഷാ ആണോ ? '

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്രമോദി ഇന്നലെ ആദ്യമായി വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മോദി തയ്യാറായില്ല. ഇതേത്തുടര്‍ന്ന് നിരവധി ട്രോളുകളാണ് ഇറങ്ങിയത്.

ഇതിനിടെ മോദിയുടെ വാര്‍ത്താസമ്മേളനത്തെ പ്രതിപാദിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ രംഗത്തെത്തി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സനല്‍കുമാര്‍ അഭിപ്രായപ്രകടനം നടത്തിയത്. 'മോദി' എന്ന വിഗ്രഹത്തെ ഉടച്ച് നശിപ്പിക്കുന്ന വളരെ ആസൂത്രിതമായ പദ്ധതിയാണ് നടന്നു കൊണ്ടിരിക്കുന്നത്. അഡ്വാനി, വാജ്‌പേയി, മോദി.. അടുത്ത ഘട്ടം അമിത് ഷാ ആണോ ? എന്നും കുറിപ്പില്‍ സനല്‍കുമാര്‍ ചോദിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

'മോദി' എന്ന വിഗ്രഹത്തെ ഉടച്ച് നശിപ്പിക്കുന്ന വളരെ ആസൂത്രിതമായ പദ്ധതിയാണ് നടന്നു കൊണ്ടിരിക്കുന്നത്.. അല്ലെങ്കില്‍ മോദിയെ വെറും പപ്പുവാക്കി അടുത്തിരുത്തി ആളാവാന്‍ അമിത്ഷാക്ക് കഴിയില്ലായിരുന്നു.

വിജയകരമാവുന്ന റോക്കറ്റു വിക്ഷേപണത്തില്‍ ഓരോ ഘട്ടം കഴിയുമ്പോഴും റോക്കറ്റിന്റെ ഓരോ ഭാഗം കത്തിത്തീര്‍ന്ന് അടര്‍ന്ന് വീണുകൊണ്ടിരിക്കും. അദ്വാനി, വാജ്‌പേയി, മോദി.. അടുത്ത ഘട്ടം അമിത് ഷാ ആണോ ? അറിയില്ല ..

എന്തായാലും ഏകശിലാരൂപിയായ ഹിന്ദുരാഷ്ട്രം എന്ന ഗുരുതരമായ അപകടാവസ്ഥയിലേക്ക് ആ റോക്കറ്റ് രാജ്യത്തെ അടുപ്പിച്ചുകൊണ്ടിരിക്കുന്നു..
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു