കേരളം

രാഹുല്‍ തരംഗമില്ല ; ഇടതുപക്ഷത്തിന് മികച്ച വിജയം ; 13 സീറ്റുകള്‍ വരെ നേടുമെന്ന് പ്രവചനം

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മികച്ച നേട്ടമാണ് എക്‌സിറ്റ് പോളുകള്‍ ഭൂരിപക്ഷവും പ്രവചിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി എല്‍ഡിഎഫ് മേല്‍ക്കൈ നേടുമെന്നാണ് ന്യൂസ്-18 ചാനലിന്റെ സര്‍വേ പ്രവചിക്കുന്നത്. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നും ന്യൂസ്-18-ഐപിഎസ്ഒഎസ് സര്‍വേ പ്രവചിക്കുന്നു. 

രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം കേരളത്തില്‍ യുഡിഎഫ് തരംഗം ഉണ്ടാക്കുമെന്നാണ് ഭൂരിപക്ഷം സര്‍വേകളുടെയും വിലയിരുത്തല്‍. എന്നാല്‍ ഈ സാധ്യതകളെ തള്ളുകയാണ് ന്യൂസ് -18. സംസ്ഥാനത്ത് എല്‍ഡിഎഫിന് 11 മുതല്‍ 13 വരെ സീറ്റുകള്‍ കിട്ടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. യുഡിഎഫിന് 7 മുതല്‍ 9 സീറ്റുകളും ബിജെപിക്ക് ഒരു സീറ്റും ന്യൂസ് 18 സര്‍വേ പ്രവചിക്കുന്നു. 

ടൈംസ് നൗ സര്‍വെ പ്രകാരം കേരളത്തില്‍ യുഡിഎഫിന് 15 സീറ്റും എല്‍ഡിഎഫിന് 4 സീറ്റും ബിജെപിക്ക് 1 സീറ്റുമാണ് ലഭിക്കുമെന്ന് പ്രവചിക്കുന്നു.  ബിജെപി കേരളത്തില്‍ ഒരു സീറ്റ് നേടുമെന്ന് ഇന്ത്യാടുഡെ സര്‍വെ പറയുന്നു. ന്യൂസ് എക്‌സ് നേതാ സര്‍വെയും കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് പ്രവചിക്കുന്നത്. ഒരു സീറ്റില്‍ ബിജെപി വിജയിക്കാനിടയുണ്ടെന്നാണ് ന്യൂസ് എക്‌സ് നേതാ സര്‍വെ ഫലം. ന്യൂസ് നേഷന്‍ നടത്തിയ സര്‍വെയില്‍ കേരളത്തില്‍ എന്‍ഡിഎ 1 മുതല്‍ 3 വരെ സീറ്റ് നേടുമെന്നാണ് പ്രവചനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്