കേരളം

ജനങ്ങള്‍ക്ക് ഇടതു പക്ഷത്തോടുള്ള വിശ്വാസം കുറയുന്നു; തെറ്റ് മനസിലാക്കിയാല്‍ തുറന്നു പറയണം; വിമർശനവുമായി സി ദിവാകരൻ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കനത്ത പരാജയത്തിന് പിന്നാലെ വിമര്‍ശനവുമായി തിരുവനന്തപുരത്ത് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച സി ദിവാകരന്‍. ജനങ്ങള്‍ക്ക് ഇടതു പക്ഷത്തോടുള്ള വിശ്വാസം കുറയുന്നുവെന്ന് സി ദിവാകരന്‍ ആരോപിച്ചു. ഇടതു പക്ഷത്തിന് പറ്റിയ തെറ്റ് മനസിലാക്കിയാല്‍ ജനങ്ങളോട് അതു തുറന്നു പറയണം. ഇടതു നേതാക്കള്‍ പ്രോട്ടോക്കോള്‍ നോക്കാതെ ജനങ്ങളിലേക്ക് ചെല്ലണമെന്നും, പഴയകാല നേതാക്കള്‍ ജനങ്ങളോട് സംവദിച്ചിരുന്നുവെന്നും അദേഹം പറ‍ഞ്ഞു. 

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ വന്‍ പരാജയത്തിന്റെ കാരണങ്ങള്‍ തേടി സിപിഎമ്മിന്റേയും സിപിഐയുടേയും നേതൃ യോഗങ്ങള്‍ ഇന്ന് ചേരും. സംഘടനാ ദൗര്‍ബല്യങ്ങളല്ല പരാജയ കാരണമെന്നാണ് ഇരു പാര്‍ട്ടികളുടേയും പ്രാഥമിക വിലയിരുത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍