കേരളം

'എന്നെ വ്യാജ വൈദ്യന്‍ എന്നു വിളിക്കാന്‍ ശൈലജ ടീച്ചര്‍ക്ക് എന്താണ് യോഗ്യത, എല്‍ഡിഎഫ് എട്ടുനിലയില്‍ പൊട്ടിയതിന് കാരണം ശബരിമല'

സമകാലിക മലയാളം ഡെസ്ക്

രോഗ്യമന്ത്രി കെ.കെ. ശൈലജയെ രൂക്ഷമായി വിമര്‍ശിച്ച് മോഹനന്‍ വൈദ്യര്‍. തന്നെ വ്യാജവൈദ്യന്‍ എന്ന് വിളിക്കാന്‍ ശൈലജ ടീച്ചര്‍ക്ക് എന്ത് യോഗ്യതയാണ് ഉള്ളതെന്നാണ് മോഹനന്‍ വൈദ്യര്‍ ചോദിക്കുന്നത്. ശൈലജ ആരോഗ്യരംഗത്തെക്കുറിച്ച് പഠിച്ചിട്ടുണ്ടോ എന്നും ആരോഗ്യ മന്ത്രിയായപ്പോള്‍ മൊത്തം ആരോഗ്യ രംഗത്തെക്കുറിച്ചും പഠിച്ചെന്നാണോ വിചാരിക്കുന്നതെന്നും മോഹനന്‍ ചോദിച്ചു. അധികാരം കയ്യിലുണ്ടെന്നുകരുതി എന്തും വിളിച്ചു പറയാമെന്ന് കരുതരുതെന്നും മോഹനന്‍ വൈദ്യന്‍ എന്ന പേജില്‍ വന്ന വീഡിയോയിലൂടെ  പറഞ്ഞു. 

'നാട്ടു വൈദ്യത്തെ പറ്റിയോ ആരോഗ്യ രംഗത്തെപ്പറ്റിയോ പറയാന്‍ ശൈലജ ടീച്ചര്‍ക്ക് എന്താണ് യോഗ്യത. അവര്‍ ആരോഗ്യത്തെക്കുറിച്ച് പഠിച്ചിട്ടുണ്ടോ. വോട്ടു കിട്ടി മുകളില്‍ കയറിയപ്പോ ആരോഗ്യ മന്ത്രിയായപ്പോള്‍ മൊത്തം ആരോഗ്യ രംഗത്തെക്കുറിച്ചു പഠിച്ചെന്നാണോ. പരസ്യമായി അവര്‍ പറയുകയാണ് വ്യാജ വൈദ്യന്‍മാരെ സൂക്ഷിക്കാന്‍. സൂക്ഷിക്കാന്‍ എന്തിനാണ് പറയുന്നത് നിര്‍ത്താനല്ലേ പറയേണ്ടത്. അധികാരം കൈയിലുണ്ടെങ്കില്‍ എന്തും വിളിച്ചു പറയാം എന്നല്ല. മന്ത്രിമാര്‍ പോലും പറയാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ ഈ വൈദ്യം ഓടുമോ.' മോഹനന്‍ വൈദ്യര്‍ പറഞ്ഞു. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെടാന്‍ കാരണം ശബരിമലയില്‍ തൊട്ടു കളിച്ചതുകൊണ്ടാണെന്നും മോഹനന്‍ കുറ്റപ്പെടുത്തി. അമ്പലങ്ങളില്‍ പോയാല്‍ ഏത് അസുഖങ്ങളും മാറുമെന്നാണ് മോഹനന്‍ വൈദ്യരുടെ അവകാശവാദം. ശബരിമലയില്‍ അഭിഷേകം ചെയ്തു കൊണ്ടുവരുന്ന നെയ് കുടിച്ചാല്‍ അതു രോഗം മാറുമെന്നാണ് പറയുന്നത്. ചോറ്റാനിക്കര അമ്മ അത് ഭ്രാന്താശുപത്രിയും തകഴി ശിവക്ഷേത്രം സ്‌കിന്നിന്റെ സ്‌പെഷ്യലിസ്റ്റുമാണെന്നാണ് അദ്ദേഹം പറയുന്നത്. ഇത് ഭാരത സംസ്‌കാരമാണെന്നും ഇതില്‍ തൊട്ടുകളിച്ചതുകൊണ്ടാണ് എട്ടുനിലയില്‍ പൊട്ടിയതെന്നും കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്