കേരളം

'സുവര്‍ണാവസര പ്രസംഗം' തിരിച്ചടിച്ചു, പ്രചാരണത്തിലെ ഏകോപനമില്ലായ്മ എന്‍എസ്എസ്-എന്‍ഡിപി വോട്ടുകള്‍ നഷ്ടപ്പെടുത്തി ; ശ്രീധരന്‍പിള്ളയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : ലോക്‌സഭയിലെ പാര്‍ട്ടിയുടെ പ്രകടനത്തില്‍ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയ്ക്ക് ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. ബിജെപിയുടെ പ്രചാരണത്തില്‍ ഏകോപനം ഉണ്ടായില്ല. ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനകള്‍ തിരിച്ചടിയായി. ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും ശ്രീധരന്‍പിള്ളക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.  

തെരഞ്ഞെടുപ്പ് വേളയിലെ ശ്രീധരന്‍പിള്ളയുടെ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് വോട്ടുകുറച്ചു. എന്‍എസ്എസ്-എന്‍ഡിപി വോട്ടുകള്‍ ഏകോപനമില്ലായ്മ കാരണം നഷ്ടപ്പെട്ടുവെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ശബരിമല സുവര്‍ണാവസരമാണെന്ന ശ്രീധരന്‍പിള്ളയുടെ പ്രസ്താവന തിരിച്ചടിയായി. ഇത് പാര്‍ട്ടിക്ക് വോട്ടുകുറച്ചു. 

അനുകൂല രാഷ്ട്രീയ സാഹചര്യം ഉണ്ടായിട്ടും സംഘടനാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ പ്രസിഡന്റിന് കഴിഞ്ഞില്ല. എന്‍എസ്എസ് സഹായം തിരുവനന്തപുരത്തും പത്തനംതിട്ടയിലും വേണ്ടപോലെ ലഭിച്ചില്ല. ശബരിമല വിഷയത്തില്‍ 40 ശതമാനം വോട്ടുമാത്രമേ കിട്ടിയുള്ളൂവെന്നും യോഗം വിലയിരുത്തി. 

അതേസമയം, കേരളത്തിലെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനത്തില്‍ ദേശീയനേതാക്കള്‍ തൃപ്തി പ്രകടിപ്പിച്ചുവെന്ന ശ്രീധരന്‍പിള്ളയുടെ വാദവും ബിജെപി കേന്ദ്രനേതൃത്വം തള്ളി. വോട്ടു വര്‍ധന ഉണ്ടായി എന്നതല്ല, സീറ്റ് നേടുക എന്നതാണ് കേരളത്തില്‍ ലക്ഷ്യമിട്ടത്. മൂന്ന് സീറ്റ് പ്രതീക്ഷിച്ചിരുന്നതായും ബിജെപി കേന്ദ്രനേതൃത്വം യോഗത്തില്‍ അറിയിച്ചു. 

പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ തോല്‍ക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പിഎസ് സ്രീധരന്‍പിള്ള പറഞ്ഞു. എന്നാല്‍ അതിന്റെ പേരില്‍ താന്‍ ക്രൂശിക്കപ്പെട്ടു. ന്യൂനപക്ഷത്തിന്റെ ജീവന്‍ അപകടത്തിലാണെന്ന് ഇരുമുന്നണികളും പ്രചരിപ്പിച്ചു. കോണ്‍ഗ്രസ്സിന് ആശയമില്ല, ആമാശയം മാത്രമാണുള്ളത്. ശബരിമല നമ്മുടെ ആത്മാവാണ്. ശബരിമലയെ തെരുവിലേക്ക് വലിച്ചിഴക്കാനും വില്‍പനച്ചരക്ക് ആക്കാനും അനുവദിക്കില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര