കേരളം

13 അടി നീളം; അഞ്ചുവയസ്സുകാരിയായ രാജവെമ്പാലയെ പിടികൂടി വാവ സുരേഷ്; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ നിന്ന് കഴിഞ്ഞ ദിവസം രാജവെമ്പാലയെ പിടികൂടിയതോടെ വാവ സുരേഷ് പിടിച്ച രാജവെമ്പാലയുടെ എണ്ണം  169 ആയി. പറമ്പില്‍ രാജവെമ്പാലയെ കണ്ടെത്തിയതിന് പിന്നാലെ പ്രദേശവാസികള്‍ വാവയെ വിവരമറിയിക്കുകയായിരുന്നു. രണ്ട് ദിവസമായി ഭക്ഷണമൊന്നും കഴിക്കാത്തതിനാല്‍ അവശ നിലയിലായിരുന്നു രാജവെമ്പാല. കൃഷ്ണ സര്‍പ്പമെന്നും ശംഖുമാലയെന്നും അറിയപ്പെടുന്ന പാമ്പാണ് രാജവെമ്പാല. ഇതിന്റെ പത്തിയില്‍ ചെറിയൊരു മുറിവും ഉണ്ടായിരുന്നു.

ഇവിടെ നിന്നും പിടികൂടിയ രാജവോമ്പാലയെ പിന്നീട് കോന്നിയിലെ ഉള്‍വനത്തില്‍ കോണ്ടുപോയി തുറന്നു വിട്ടു. സമീപത്തു കൂടിയൊഴുകുന്ന അച്ചന്‍കോവിലാറിനു സമീപത്തേക്കാണ് രാജവെമ്പാല ഇഴഞ്ഞു നീങ്ങിയത്. ഏകദേശം 13 അടിയോളം നീളമുള്ള 5 വയസ്സുള്ള പെണ്‍ രാജവെമ്പാലയെയാണ് ഉള്‍വനത്തില്‍ തുറന്നു വിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

'കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യും'; പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍

ഹക്കുന മറ്റാറ്റ

ഹാപ്പി ബര്‍ത്ത് ഡേ രോഹിത്

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ