കേരളം

സിപിഎമ്മും ബിജെപിയും ഒരേ തൂവല്‍ പക്ഷികള്‍; ബഹുജന പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് മാവോയിസ്റ്റ് ലഘുലേഖ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അഗളിയില്‍ പൊലീസ് വെടിവെയ്പ്പില്‍ നാല് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാതലത്തില്‍ സംസ്ഥാന സര്‍ക്കാരിന് എതിരെ മാവോയിസ്റ്റുകളുടെ ലഘുലേഖ. മാവോയിസ്റ്റ് വേട്ടയ്ക്ക് എതിരെ ബഹുജന പ്രക്ഷോഭം ഉയര്‍ന്നുവരണമെന്ന് ലഘുലേഖയില്‍ ആഹ്വാനം ചെയ്യുന്നു. സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖല കമ്മിറ്റിയുടേതാണ് ലഘുലേഖ. സിപിഎമ്മും ബിജെപിയും ഒരേതൂവല്‍ പക്ഷികളാണെന്ന് ലഘുലേഖയില്‍ പറയുന്നു. 

മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചതിന് കോഴിക്കോട് രണ്ട് സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. ഇവരെ അറസ്റ്റ് ചെയ്തതിന് എതിരെ ഭരണപക്ഷത്ത് തന്നെ വിമര്‍ശനങ്ങള്‍ ശക്തമാണ്. 

എല്‍ഡിഎഫ് സര്‍ക്കാര്‍ യുഎപിഎ നിയമം ചുമത്തിയത് ജനാധിപത്യവിരുദ്ധമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. പ്രതിഷേധങ്ങളുയര്‍ന്നതിന് പിന്നാലെ അറസ്റ്റില്‍ മുഖ്യമന്ത്രി പൊലീസ് മേധാവിയോട് വിശദീകറണം തേടി.  ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി ഉത്തരമേഖലാ ഐജി അശോക് യാദവിനെ ചുമതലപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി

'ഇതാര് രംഗ ചേച്ചിയോ?': രംഗണ്ണന്‍ സ്റ്റൈലില്‍ കരിങ്കാളി റീലുമായി നവ്യ നായര്‍: കയ്യടിച്ച് ആരാധകര്‍