കേരളം

സ്‌കൂളില്‍ നിന്ന് കുടിവെള്ളം ഇനി പൊതുജനങ്ങള്‍ക്കും; നടപടിയുമായി സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പുറമേ സമീപവാസികള്‍ക്കും ഉപകാരപ്രദമാകുന്ന രീതിയില്‍ സ്‌കൂളുകളില്‍ കുടിവെള്ള യൂണിറ്റുകള്‍ ആരംഭിക്കുന്ന 'കുടിവെള്ളം' പദ്ധതിക്ക് എറണാകുളം ജില്ലയില്‍ തുടക്കമായി. വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സംഘടനകളുടെയും സഹകരണത്തോടെ ജില്ലയിലെ സ്‌കൂളുകളില്‍ കുടിവെള്ള യൂണിറ്റ്  സ്ഥാപിക്കുന്ന പദ്ധതിയാണ് 'കുടിവെള്ളം'.  

ആദ്യത്തെ കുടിവെള്ള യൂണിറ്റ്  പ്രവര്‍ത്തനം  എളങ്കുന്നപ്പുഴ ഗവര്‍ന്മെന്റ്  ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു.  ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സഹായത്തോടെയാണ് യൂണിറ്റിന്റെ പ്രവര്‍ത്തനം.   

വെള്ളപ്പൊക്ക സമയത്തു ക്യാമ്പുകളായി പ്രവര്‍ത്തിച്ച സ്‌കൂളുകള്‍ക്കാണ് മുന്‍ഗണന. ഇതൊരു മുന്‍കരുതല്‍ നടപടി കൂടിയാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. കുട്ടികള്‍ക്ക് കുപ്പികളില്‍ ആക്കി വെള്ളം വീടുകളിലേക്ക് കൊണ്ടുപോവുകയുമാകാം.    കുപ്പി പ്ലാസ്റ്റിക് ആവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.  സ്‌കൂള്‍ പ്രവര്‍ത്തി സമയം ഒഴികെ പരിസരവാസികള്‍ക്കും കുടിവെള്ളം എടുക്കാം. വേനല്‍ കാലത്തു സമീപ സ്ഥലങ്ങളിലും ഇവിടെ നിന്നും വെള്ളം എത്തിക്കാനും കഴിയും.

കുടിവെള്ള യൂണിറ്റ്  സ്ഥാപിച്ചിട്ടുള്ള സ്‌കൂളുകളുടെ വിവരങ്ങള്‍ ജിപിഎസ് മാര്‍കിങ് ചെയ്തു പൊതുജനങ്ങള്‍ക്ക് കണ്ടുപിടിക്കുവാന്‍ എളുപ്പമാക്കാനും കളക്ടര്‍ നിര്‍ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വരട്ടെ, ധൃതി വേണ്ട'; കെ സുധാകരന് എഐസിസി നിര്‍ദേശം; പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കല്‍ വൈകും

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി

ബിരുദ പ്രവേശനം: സിയുഇടി സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പ്രസിദ്ധീകരിച്ചു, അറിയേണ്ടതെല്ലാം

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

വീണ്ടും തുടക്കത്തില്‍ തന്നെ ഔട്ടായി, രോഹിത് കരയുകയാണോ?; 'സങ്കടം' പങ്കുവെച്ച് സോഷ്യല്‍മീഡിയ- വീഡിയോ