കേരളം

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കും; വടക്ക് കിഴക്കന്‍ മേഖലകളില്‍ അന്തരീക്ഷചുഴി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇനി വരുന്ന അഞ്ച് ദിവസം കേരളത്തിലും തമിഴ്‌നാട്ടിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ രൂപപ്പെട്ട അന്തരീക്ഷ ചുഴിയാണ് കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ മഴ ശക്തമാക്കുന്നത്. മഴയ്‌ക്കൊപ്പം ശക്തമായ ഇടിവെട്ടുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. 

കേരളത്തിനും, തമിഴ്‌നാടിനും പുറമെ, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിക്കും. അരുണാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളില്‍ ശക്തമായ മഞ്ഞുവീഴ്ചയ്ക്കും, ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

സംസ്ഥാനത്ത് വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ ശക്തി പ്രാപിച്ചതോടെ കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ ചൊവ്വാഴ്ച നല്ല മഴ ലഭിച്ചു. തമിഴ്‌നാട് തീരത്ത് എത്തിയ മഴ വരും ദിവസങ്ങളില്‍ കേരളത്തിലും വലിയ തോതില്‍ മഴ നല്‍കും എന്നാണ് കണക്കാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

കെ. അരവിന്ദാക്ഷന്‍ എഴുതിയ കഥ 'ദൈവഭാഷയുടെ ലിപി'

'ഹോപ്പ് ബൗണ്ടറി ലൈനില്‍ തൊട്ടെന്നു തന്നെ കരുതി, പക്ഷേ...'; അംപയറുടെ വിവാദ തീരുമാനത്തില്‍ പ്രതികരിച്ച് സംഗക്കാര

'ദീസ് ആര്‍ ഓള്‍ ഡിപ്പെന്‍സ് ഓണ്‍ പെര്‍സണാലിറ്റി'; ഹസ്സന്റെ സാന്നിധ്യം ആവശ്യമായിരുന്നു; അതൃപ്തി പരസ്യമാക്കി കെ സുധാകരന്‍

ഔറംഗാബാദ് ഇനി ഛത്രപതി സാംഭാജിനഗര്‍; പേരുമാറ്റത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി