കേരളം

വിദ്യാര്‍ഥിയുടെ വിസര്‍ജ്യം ബാഗിലാക്കി നല്‍കിയ സംഭവം; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്‌

സമകാലിക മലയാളം ഡെസ്ക്

നെടുങ്കണ്ടം: നിക്കറിനുള്ളില്‍ മലവിസര്‍ജനം നടത്തിയ ഒന്നാംക്ലാസ് വിദ്യാര്‍ഥിയുടെ ബാഗില്‍ വിസര്‍ജ്യം അധ്യാപിക പൊതിഞ്ഞ് കൊടുത്തുവിട്ട സംഭവത്തില്‍ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. 25000 രൂപ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനാണ്  വിധി. 

ദേശീയ മനുഷ്യാവകാശ കമ്മിഷന്റേതാണ് ഉത്തരവ്. നഷ്ടപരിഹാരത്തിനൊപ്പം, അധ്യാപികക്കെതിരെ നടപടി സ്വീകരിക്കണം എന്നും സര്‍ക്കാരിന് നിര്‍ദേശമുണ്ട്. നെടുങ്കണ്ടം എസ്ഡിഎ സ്‌കൂള്‍ അധികൃതര്‍ക്കെതിരെയായിരുന്നു പരാതി. 

പൊതുപ്രവര്‍ത്തകനും, ഹൈക്കോടതി അഭിഭാഷകനുമായ ജോബി ജോളി 2018ലാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയത്. പരാതിയില്‍ കഴമ്പുണ്ടെന്നാണ് ചീഫ് സെക്രട്ടറിയും റിപ്പോര്‍ട്ട് നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്