കേരളം

ജി സുധാകരന്‍ ബിജെപി മന്ത്രിയാകുമെന്ന് ടി ജി മോഹന്‍ദാസ്; 'തന്റെ തന്തയല്ല, എന്റെ തന്ത'യെന്ന് മകന്റെ മറുപടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒരു ദിവസം നേരം വെളുക്കുമ്പോള്‍ കേരളത്തിലും ബിജെപി മന്ത്രിസഭ വരുമെന്ന് പറഞ്ഞ ആര്‍എസ്എസ് നേതാവ് ടി ജി മോഹന്‍ദാസിന് മന്ത്രി ജി സുധാകരന്റെ മകന്‍ നല്‍കിയ മറുപടി സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്. ബിജെപി മന്ത്രിസഭയില്‍ ജി സുധാകരനും മന്ത്രിയാകും എന്ന ട്വീറ്റിനാണ് കുറിക്കു കൊള്ളുന്ന മറുപടിയുമായി ജി സുധാകരന്റെ മകന്‍ നവനീത് രംഗത്തെത്തിയത്.

'എന്തായാലും മുഖ്യമന്ത്രി പിണറായി വിജയനും ഒരു പേടി തട്ടിയിട്ടുണ്ട്. ഒരു ദിവസം നേരം വെളുക്കുമ്പോള്‍ എ കെ ബാലന്‍ മുഖ്യമന്ത്രിയായി ബിജെപി മന്ത്രിസഭ!!  മറ്റു മന്ത്രിമാര്‍ സുധാകരന്‍, കടകംപള്ളി, സി ദിവാകരന്‍ etc.. എന്തു ചെയ്യും!!' എന്നായിരുന്നു മോഹന്‍ദാസിന്റെ ട്വീറ്റ്.

ഇതിന് മറുപടിയായി സുധാകരന്റെ മകന്‍ നവനീത് ഇങ്ങനെ എഴുതി: 'ആഗ്രഹം കൊള്ളാം മോഹന്‍ദാസ് സാറേ. പക്ഷെ ചെറിയ ഒരു പ്രശ്‌നമുണ്ട്. തന്റെ തന്തയല്ല എന്റെ തന്ത'.

കമന്റ് സാമൂഹ്യ മാധ്യമങ്ങളില്‍ ഹിറ്റായതോടെ മറുപടിയുമായി ടി ജി മോഹന്‍ദാസ് രംഗത്തെത്തി.'തന്റെ തന്തയല്ല എന്റെ തന്ത' എന്ന് പറയുന്നത് എന്തോ വലിയ കാര്യമാണ് എന്ന് കമ്മൂണിഷ്ടുകള്‍ ധരിച്ചിരിക്കുന്നു! മറുപടിയാണു പോലും! അതിന് ഞാന്‍ ചോദ്യമൊന്നും ചോദിച്ചില്ലല്ലോ! പോട്ടെ, വാസ്തവത്തില്‍ ഭയന്നു പോയോ സിപിഎം?എന്റെ ട്വീറ്റിനെ ഇത്ര പേടിയാണെങ്കില്‍ അമിത് ഷായെ എത്ര ഭയപ്പെടുന്നുണ്ടാവണം! ' എന്നാണ് മോഹന്‍ദാസിന്റെ പുതിയ ട്വീറ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്