കേരളം

ശബരിമലയില്‍ വരുമാനം 40കോടി, ഇരട്ടി വര്‍ധന; രണ്ടാഴ്ചക്കിടെ മലകയറിയത് എട്ടുലക്ഷംപേര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയില്‍ വരുമാനത്തിന് വന്‍ വര്‍ധന. നവംബര്‍ 28വരെയുള്ള കണക്കുകള്‍ അനുസരിച്ച് 39,68,55,261 വരുമാനമുണ്ടായി. കഴിഞ്ഞവര്‍ഷം ഇതേസമയം 21,12,16,987 രൂപയാണ് ലഭിച്ചത്. ഇരട്ടി വരുമാനമാണ് ഇത്തവണ ലഭിച്ചിരിക്കുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എന്‍ വാസു പറഞ്ഞു.

ഇതുവരെ 13 കോടി 70 ലക്ഷം രൂപ കാണിക്ക ഇനത്തില്‍ ലഭിച്ചു.മുന്‍ വര്‍ഷത്തെക്കാള്‍ 8 കോടി രൂപയുടെ വര്‍ധനവനാണ് അരവണ ഇനത്തില്‍ ലഭിച്ചത്, 15 കോടി 47 ലക്ഷം രൂപ ലഭിച്ചു. അപ്പം വില്‍പ്പനയിലൂടെ രണ്ടര കോടി രൂപയും ലഭിച്ചു.

നട തുറന്ന് ഇതുവരെ 8 ലക്ഷം തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തിയെന്നാണ് ഔദ്യോഗിക കണക്ക്. സംഘര്‍ഷഭരിതമായിരുന്ന കഴിഞ്ഞ തീര്‍ത്ഥാന കാലത്തെ അപേക്ഷിച്ച് കൂടുതല്‍ തീര്‍ത്ഥാടകര്‍ ഇത്തവണ മല ചവിട്ടുന്നുണ്ട്. സന്നിധാനത്തെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പോലീസും ദേവസ്വം ജീവനക്കാരും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്ത് വന്നു. ഈ വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനെ അതൃപ്ത്തി അറിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

കൈകള്‍ എന്തിന് വോട്ടുചെയ്യാന്‍; മഷി പുരണ്ടത് അങ്കിതിന്റെ കാല്‍ വിരലില്‍; മാതൃക

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു