കേരളം

കിലോയ്ക്ക് 35 രൂപ നിരക്കില്‍ സവാള ; വില നിയന്ത്രിക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ ; സപ്ലൈകോ വഴി വില്‍ക്കും

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : സംസ്ഥാനത്ത് സവാള വിലയിലെ കുതിപ്പ് നിയന്ത്രിക്കാന്‍ നടപടിയുമായി സംസ്ഥാന ഭക്ഷ്യവകുപ്പ്. നാസിക്കില്‍ നിന്നും മറ്റന്നാള്‍ 50 ടണ്‍ സവാളയെത്തിക്കും. കേന്ദ്ര ഏജന്‍സിയായ നാഫെഡ് വഴിയാണ് സവാള എത്തിക്കുന്നത്. കിലോയ്ക്ക് 35 രൂപ നിരക്കില്‍ സപ്ലൈകോ വഴി വില്‍ക്കുമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ചിലയിടങ്ങളില്‍ സവാള വില കിലോയ്ക്ക് 60 രൂപയ്ക്ക് മുകളിലായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിലക്കയറ്റം നിയന്ത്രിക്കാന്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. 

രാജ്യത്ത് സവാള ഉള്ളിയുടെ വില അനിയന്ത്രിതമായി ഉയര്‍ന്നിരുന്നു. കിലോയ്ക്ക് 80 രൂപയ്ക്ക് മുകളിലെത്തി. ഇതേത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ കയറ്റുമതി നിരോധിക്കുകയും ചെയ്തിരുന്നു. രാജ്യത്ത് വന്‍ പ്രളയക്കെടുതി മൂലം കൃഷിനാശമുണ്ടായതാണ് ഉള്ളി വില കുത്തനെ ഉയരാന്‍ ഇടയാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്