കേരളം

ബന്ദിപ്പൂർ യാത്രാനിയന്ത്രണം: നിരാഹാരസമരം താത്കാലികമായി അവസാനിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്


സുൽത്താൻ ബത്തേരി:  ബന്ദിപ്പൂര്‍ വഴിയുള്ള യാത്രാ നിയന്ത്രണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വയനാട് സുല്‍ത്താന്‍ ബത്തരിയില്‍ നടന്നുവന്ന നിരാഹാര സമരം താത്കാലികമായി അവസാനിപ്പിച്ചു. മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് 12 ദിവസമായി തുടര്‍ന്ന് വന്ന സമരം അവസാനിപ്പിക്കാന്‍ ധാരണായത്.

സമര നേതാക്കളുമായി സര്‍ക്കാരിന് വേണ്ടി മന്ത്രിമാരായ ടി.പി രാമകൃഷ്ണനും എ.കെ ശശീന്ദ്രനും ചര്‍ച്ച നടത്തി. തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം

വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കും. സത്യവാങ്മൂലത്തില്‍ കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും പരിഗണിക്കുമെന്ന കേന്ദ്ര ഉറപ്പ്, സര്‍ക്കാര്‍ വയനാടിന്റെ ഒപ്പമുണ്ടെന്ന വാഗ്ദാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. കെ സുധാകരന്‍ എം.പി, ശോഭ സുരേന്ദ്രന്‍, പി.ജെ ജോസഫ് തുടങ്ങിയ നേതാക്കള്‍ ഇന്ന് വേദിയിലെത്തി.

ഒക്ടോബര്‍ 18 നാണ് സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

കെ. അരവിന്ദാക്ഷന്‍ എഴുതിയ കഥ 'ദൈവഭാഷയുടെ ലിപി'

'ഹോപ്പ് ബൗണ്ടറി ലൈനില്‍ തൊട്ടെന്നു തന്നെ കരുതി, പക്ഷേ...'; അംപയറുടെ വിവാദ തീരുമാനത്തില്‍ പ്രതികരിച്ച് സംഗക്കാര

'ദീസ് ആര്‍ ഓള്‍ ഡിപ്പെന്‍സ് ഓണ്‍ പെര്‍സണാലിറ്റി'; ഹസ്സന്റെ സാന്നിധ്യം ആവശ്യമായിരുന്നു; അതൃപ്തി പരസ്യമാക്കി കെ സുധാകരന്‍

ഔറംഗാബാദ് ഇനി ഛത്രപതി സാംഭാജിനഗര്‍; പേരുമാറ്റത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി