കേരളം

രാഷ്ട്രീയ 'ബ്രോ'ക്കറന്‍മാരോട് ഒന്നേ പറയാനുള്ളു;'കളി മേയര്‍ ബ്രോയോട് വേണ്ട'; എംഎം മണി

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: സംസ്ഥാനത്തെ ഉപതെരഞ്ഞടുപ്പുകളില്‍ ഏറെ ശ്രദ്ധേയമായ മണ്ഡലങ്ങളില്‍ ഒന്നാണ് വട്ടിയൂര്‍ക്കാവ്. മൂന്ന് മുന്നണികളും വിജയപ്രതീക്ഷയോടെ മത്സരിക്കുന്ന മണ്ഡലമാണെന്നതുകൊണ്ടാണ് ഇവിടുത്തെ മത്സരത്തെ എല്ലാവരും ഉറ്റുനോക്കുന്നത്. മികച്ച സ്ഥാനാര്‍ഥികളെയാണ് മൂന്ന് മുന്നണികളും ഗോദയിലിറക്കിയത്. പ്രളയകാലത്ത് സേവന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും പ്രീതിക്ക് പാത്രമായ തിരുവനന്തപുരം മേയര്‍ വികെ പ്രശാന്താണ് ഇടതുമുന്നണി സ്ഥാനാര്‍ഥി. വികെ പ്രശാന്തിന് വോട്ടഭ്യര്‍ത്ഥിച്ച് മന്ത്രി എംഎം മണി ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് ഏറെ ശ്രദ്ധേയമാകുന്നു.

കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് തിരുവനന്തപുരത്തെ മാത്രമല്ല കേരളത്തിലെ തന്നെ ആബാലവൃദ്ധം ജനങ്ങളും പ്രശാന്തിനെ സ്വന്തം സഹോദരനായി നെഞ്ചേറ്റിക്കഴിഞ്ഞു. രണ്ട് പ്രളയകാലത്തും കേരളമാകെ ആ അര്‍പ്പണബോധം കണ്ടുവെന്നും മണിയാശാന്‍ പറയുന്നു.ജനത്തിന്റെ സ്‌നേഹം കണ്ട് വെറളിപിടിച്ച് വോട്ടുകച്ചവടം നടത്തുന്ന രാഷ്ട്രീയ 'ബ്രോ'ക്കറന്‍മാരോട് ഒന്നേ പറയാനുള്ളു;'കളി മേയര്‍ ബ്രോയോട് വേണ്ടാ'യെന്ന് എംഎം മണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു

എംഎം മണിയുടെ പോസ്റ്റ്


#കേരളത്തിന്റെ_സ്വന്തം
#മേയര്‍_ബ്രോ
കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് തിരുവനന്തപുരത്തെ മാത്രമല്ല കേരളത്തിലെ തന്നെ ആബാലവൃദ്ധം ജനങ്ങളും #പ്രശാന്തിനെ സ്വന്തം സഹോദരനായി നെഞ്ചേറ്റിക്കഴിഞ്ഞു. രണ്ട് പ്രളയകാലത്തും കേരളമാകെ ആ അര്‍പ്പണബോധം കണ്ടു.
ജനത്തിന്റെ സ്‌നേഹം കണ്ട് വെറളിപിടിച്ച് വോട്ടുകച്ചവടം നടത്തുന്ന രാഷ്ട്രീയ 'ബ്രോ'ക്കറന്‍മാരോട് ഒന്നേ പറയാനുള്ളു;
'കളി മേയര്‍ ബ്രോയോട് വേണ്ടാ'.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവില്ലേ?; ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണോ പോകുന്നത്?; മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍

ദിനോസറുകള്‍ക്ക് സംഭവിച്ചത് മനുഷ്യനും സംഭവിക്കുമോ? ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണിയാകുമോ?

കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി