കേരളം

മെട്രോ ഇനി കുതിച്ചുപായും ; പുതിയ പാതയിലെ വേഗനിയന്ത്രണം നീക്കിയെന്ന് കൊച്ചിമെട്രോ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കൊച്ചി മെട്രോയിലെ മഹാരാജാസ് കോളേജ് മുതല്‍ തൈക്കൂടം വരെയുള്ള പുതിയ പാതയിലെ വേഗനിയന്ത്രണം മാറ്റി. ഇന്നു മുതല്‍ പുതിയ പാതയിലൂടെയുള്ളമെട്രോ സര്‍വീസിന്റെ വേഗത വര്‍ധിപ്പിച്ചതായി അ്ധികൃതര്‍ അറിയിച്ചു. 

മണിക്കൂറില്‍ 50 മുതല്‍ 80 കിലോമീറ്റര്‍ വരെ വേഗതയിലാണ് ഇന്നുമുതല്‍ മെട്രോ സര്‍വീസ് നടത്തുക. നിലവില്‍ മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിനുകള്‍ സര്‍വീസ് നടത്തിയിരുന്നത്. 

വേഗത കൂട്ടിയേതാടെ, ട്രെയിനുകള്‍ തമ്മിലുള്ള സമയദൈര്‍ഘ്യത്തിലും വ്യത്യാസം വരും. ഇപ്പോള്‍ 14 മിനുട്ട് എന്നുള്ളത് ഏഴ് മിനുട്ടായി ചുരുങ്ങും. ജനങ്ങള്‍ക്കുള്ള നവരാത്രി സമ്മാനമാണിതെന്ന് കൊച്ചി മെട്രോ എംഡി അല്‍ക്കേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്

നിക്ഷേപകരുടെ 5.5 ലക്ഷം കോടി രൂപ 'വാഷ്ഔട്ട്'; ഓഹരി വിപണിയില്‍ കനത്ത നഷ്ടം, ഇടിവ് നേരിട്ടത് ഓട്ടോ, മെറ്റല്‍ കമ്പനികള്‍