കേരളം

സംസ്ഥാന വ്യാപക റെയ്ഡ്; കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച 11പേര്‍ അറസ്റ്റില്‍, ടെലഗ്രാം ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് മാഫിയ പ്രവര്‍ത്തനമെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പതിനൊന്നുപേരെ അറസ്റ്റ് ചെയ്തു. 'ഓപ്പറേഷന്‍ പി ഹണ്ടിന്റെ' മൂന്നാംഘട്ട റെയ്ഡിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. 20 കേസുകളിലായാണ് അറസ്റ്റ്.  ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും ലാപ്‌ടോപുകളും പിടിച്ചെടുത്തു.

കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ തേടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന രീതി സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായത് പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനായി ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ സെബര്‍സെല്ലിന്റെ സഹായത്തോടെ കേരള പൊലീസ് ജനുവരി മുതലാണ് അന്വേഷണം ശക്തമാക്കിയത്. 

ശനിയാഴ്ച രാവിലെ മുതല്‍ രാത്രി വരെയാണ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തിയത്. ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഒരു വര്‍ഷത്തിനിടെ 37 പേരാണ് ഇതുവരെ അറസ്റ്റിലായത്. ഈ കേസില്‍ ഇന്റര്‍പോളിന്റെ സഹായവും പൊലീസിന് ലഭിച്ചിരുന്നു.

ടെലഗ്രാമിലെ ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച്  മാഫിയ സജീവമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. നിലവില്‍ 126 പേര്‍ ഇത്തരത്തില്‍ നിരീക്ഷണത്തിലാണെന്നാണ് എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'