കേരളം

കൂടത്തായി കൊലപാതകം: പരാതി പിൻവലിക്കാൻ ജോളി ആവശ്യപ്പെട്ടിരുന്നെന്ന് റോജോ, മൊഴിയെടുക്കൽ ഒൻപത് മണിക്കൂർ

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കൂടത്തായി കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് നൽകിയ പരാതി പിൻവലിക്കാൻ സമ്മർദ്ദമുണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ റോജോ. പരാതി പിന്‍വലിക്കണമെന്ന് ജോളി ഉപാദി വച്ചിരുന്നെന്നും വസ്തു ഇടപാടിലെ ധാരണയ്ക്ക് പകരം കേസ് പിന്‍വലിക്കാനായിരുന്നു ആവശ്യപ്പെട്ടതെന്നും റോജോ പറഞ്ഞു.

ഇന്ന് രാവിലെ അമേരിക്കയിൽ നിന്നെത്തിയ റോജോ ഒൻപത് മണിക്കൂർ നീണ്ടുനിന്ന മൊഴിയെടുക്കലിന് ശേഷം പ്രതികരിക്കുകയായിരുന്നു. കേസിൽ ഇത്രയും വ്യാപ്തി പ്രതീക്ഷിച്ചില്ലെന്നും ചില സംശയങ്ങളും സൂചനകളും അനുസരിച്ചാണ് പരാതി നല്‍കിയതെന്നും റോജോ പറഞ്ഞു.

"തിരിച്ചടിക്കുമോ എന്നുപോലും ഭയപ്പെട്ടു. ഇപ്പോള്‍ സത്യങ്ങള്‍ ചുരുളഴിയുന്നു‌. അന്വേഷണത്തില്‍ പൂര്‍ണതൃപ്തിയുണ്ട്", റോജോ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്