കേരളം

പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; പൊലീസിന് രഹസ്യ വിവരം നല്‍കി അയല്‍വാസികള്‍;  കേസ്

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: 27 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. വട്ടവട കോവിലൂര്‍ അഞ്ചാം വാര്‍ഡില്‍ തിരുമൂര്‍ത്തി- വിശാലാക്ഷി ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹമാണ് വീടിനു സമീപത്തായി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. 

ബുധനാഴ്ച മൂന്നിന് കുഞ്ഞിന് അസ്വസ്ഥതയുണ്ടായെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണു കുഞ്ഞിന് അസ്വസ്ഥത ഉണ്ടായതെന്നും ഇവര്‍ പറഞ്ഞു. തുടര്‍ന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വിവരം അറിയിച്ചു. സംഭവമറിഞ്ഞ് ഡോക്ടറും നഴ്‌സും സ്ഥലത്തെത്തി പരിശോധിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കുഞ്ഞിനെ പ്രസവിച്ചതു മുതല്‍ സുഖമില്ലാതിരുന്നെന്നാണ് മാതാവ് പറഞ്ഞത്. 

എന്നാല്‍ കുട്ടി മരിച്ച വിവരം പൊലീസില്‍ അറിയിക്കാതെ ഡോക്ടര്‍ മടങ്ങിയതിനു പിന്നാലെ മൃതദേഹം മറവു ചെയ്തു. സംഭവത്തില്‍ അയല്‍വാസികള്‍ ഇന്നലെ ദേവികുളം പൊലീസില്‍ രഹസ്യ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. 

കുഞ്ഞിന്റെ അച്ഛനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കുട്ടിയുടെ അടുത്ത ബന്ധുവും പൊലീസ് നിരീക്ഷണത്തിലാണ്. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താനുള്ള നടപടികളും ആരംഭിച്ചു. ഇതിനായി കലക്ടര്‍ക്ക് ദേവികുളം പൊലീസ് കത്തു നല്‍കി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു കേസ് എടുത്തിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

കെ. അരവിന്ദാക്ഷന്‍ എഴുതിയ കഥ 'ദൈവഭാഷയുടെ ലിപി'

'ഹോപ്പ് ബൗണ്ടറി ലൈനില്‍ തൊട്ടെന്നു തന്നെ കരുതി, പക്ഷേ...'; അംപയറുടെ വിവാദ തീരുമാനത്തില്‍ പ്രതികരിച്ച് സംഗക്കാര

'ദീസ് ആര്‍ ഓള്‍ ഡിപ്പെന്‍സ് ഓണ്‍ പെര്‍സണാലിറ്റി'; ഹസ്സന്റെ സാന്നിധ്യം ആവശ്യമായിരുന്നു; അതൃപ്തി പരസ്യമാക്കി കെ സുധാകരന്‍

ഔറംഗാബാദ് ഇനി ഛത്രപതി സാംഭാജിനഗര്‍; പേരുമാറ്റത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി