കേരളം

പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്താല്‍ തീരുന്ന പ്രശ്‌നമേ കെഎസ്ആര്‍ടിസിക്കുള്ളു; 1000 ബസ് വാങ്ങുമെന്ന് എഴുതിയത് കൊണ്ടായില്ല, അതിനുള്ള പണം നല്‍കണം: വിമര്‍ശനവുമായി കാനം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്താല്‍ തീരാവുന്ന പ്രതിസന്ധി മാത്രമേ നിലവില്‍ കെഎസ്ആര്‍ടിസിക്കുള്ളൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യഥാസമയം ശമ്പളം പോലുമില്ലാഞ്ഞിട്ടും ത്യാഗം സഹിച്ച് പൊതുമേഖലയെ സംരക്ഷിക്കുന്ന തൊഴിലാളികളെ മറന്ന് സുശീല്‍ഖന്നമാരാണ് ശരിയെന്ന് കരുതുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ (എഐടിയുസി) 73ാം വാര്‍ഷിക സമ്മേളനം കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബഡ്ജറ്റില്‍ 1000 ബസ് വാങ്ങുമെന്ന് എഴുതിയത് കൊണ്ടായില്ല. അതിനുള്ള പണം നല്‍കണം. പരിശീലനം ലഭിച്ച ഡ്രൈവര്‍മാരെ പിരിച്ചുവിട്ട് എംപ്ലോയ്‌മെന്റില്‍ നിന്ന് ആളെടുത്ത് ഓടിച്ചോളൂ എന്ന് പറയുന്നത് ശരിയല്ല.

താത്കാലിക ജീവനക്കാര്‍ വേണ്ടെന്ന് കോടതികള്‍ പറഞ്ഞാല്‍ സാഹചര്യം അവരെ ബോധ്യപ്പെടുത്താനാകണം. ട്രേഡ് യൂണിയന്‍ നേതാക്കള്‍, തൊഴിലാളികള്‍ എന്നിവരുമായാണ് പ്രതിസന്ധി പരിഹരിക്കാനുള്ള കൂടിയാലോചനകള്‍ നടത്തേണ്ടതെന്നും കാനം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍