കേരളം

സര്‍ക്കാര്‍ തെളിവ് നശിപ്പിക്കുന്നു; കോടതിയലക്ഷ്യഹര്‍ജിയുമായി കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബം

സമകാലിക മലയാളം ഡെസ്ക്


കൊച്ചി:  പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യഹര്‍ജിയുമായി കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുബം. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും കേസ് രേഖകള്‍ സിബിഐക്ക് കൈമാറുന്നില്ലെന്ന് കാണിച്ചാണ് കുടുംബം ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ കൊലപാതകത്തിന്റെ തെളിവ് നശിപ്പിക്കുകായാണെന്നും ഹര്‍ജിയില്‍ പറയുന്നു.

പെരിയ ഇരട്ടക്കൊലപാതകേസിലെ  അന്വേഷണം ഹൈക്കോടതി സിബിഐക്കു വിട്ടിരുന്നു കേസില്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രവും നേരത്തെ സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. പൊലീസ് നല്‍കിയ അന്വേഷണത്തില്‍ രാഷ്ട്രീയ ചായ്‌വ് പ്രകടമാണെന്ന് കോടതി കുറ്റപ്പെടുത്തി.അന്വേഷണ സംഘത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ്, കേസ് സിബിഐക്കു വിട്ടുകൊണ്ടുള്ള ഉത്തരവില്‍ ഹൈക്കോടതി നടത്തിയത്.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു