കേരളം

കേക്കും ക്രീമും ചേരുവകളും അഴുക്കു നിറഞ്ഞ പെയിന്റ് ബക്കറ്റില്‍; ബേക്കറിയില്‍ ഞെട്ടിക്കുന്ന കാഴ്ച

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തലസ്ഥാനത്തെ ബേക്കറികളിലും ഹോട്ടലുകളിലും ആരോഗ്യവിഭാഗത്തിന്റെ മിന്നല്‍ പരിശോധന. പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ കടകളില്‍ നിന്ന് 28000 രൂപ പിഴയായും ഈടാക്കി.

ബേക്കറികളില്‍ നടത്തിയ പരിശോധനയില്‍ 25 കിലോ കേക്കും 15 കിലോ ക്രീമും പഴകിയ എണ്ണയും അടക്കമുള്ള സാധനങ്ങള്‍ കണ്ടെത്തി നശിപ്പിച്ചു. അടുക്കള ഭാഗത്ത് മാലിന്യം കെട്ടിക്കിടന്ന് പരിസരമാകെ ദുര്‍ഗന്ധമായിരുന്നു. അഴുക്കു നിറഞ്ഞ പെയിന്റു ബക്കറ്റുകളിലാണ് ചേരുവകളും ക്രീമും സൂക്ഷിച്ചിരുന്നത്. പാകമായ കേക്കുകള്‍ ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. പാചകം ചെയ്യുന്നതിനു സമീപമാണ് ശുചിമുറി. ജീവനക്കാര്‍ കയ്യുറ ഉപയോഗിക്കാത്തതും അധികൃതര്‍ ചൂണ്ടിക്കാട്ടി.

ഒരു ബേക്കറിയില്‍ നടത്തിയ പരിശോധനയില്‍ സ്ഥാപനത്തിന് അകത്തും അവരുടെ ഗോഡൗണിലുമായി സൂക്ഷിച്ചിരുന്ന കാലാവധി കഴിഞ്ഞ 250 കവര്‍പാലും കണ്ടെത്തി നശിപ്പിച്ചു. ഭക്ഷണ പാനീയങ്ങളില്‍ നിറത്തിനും മണത്തിനും രുചിക്കും ചേര്‍ക്കുന്ന രാസപദാര്‍ഥങ്ങളും പിടിച്ചെടുത്തു.

15  കടകളില്‍ സംഘം പരിശോധന നടത്തി. മിക്ക കടകള്‍ക്കും ലൈസന്‍സോ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡോ ഉണ്ടായിരുന്നില്ല. ഇത്തരം കടകള്‍ക്കും നോട്ടിസ് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്തു. 50 മൈക്രോണിനു താഴെയുള്ള പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവില്ലേ?; ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണോ പോകുന്നത്?; മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍

ദിനോസറുകള്‍ക്ക് സംഭവിച്ചത് മനുഷ്യനും സംഭവിക്കുമോ? ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണിയാകുമോ?

കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി