കേരളം

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസിന് തീയിട്ടു; ഏഴ് വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു; അന്വേഷണം തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  തിരുവനന്തപുരംകാഞ്ഞിരംകുളം മൗണ്ട് കാര്‍മല്‍ സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ഒരു ബസ്സിന് തീയിട്ടു. ഏഴ് ബസ്സുകള്‍ അടിച്ചുതകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഇന്നലെ രാത്രിയിലാണ് സംഭവം. ഇന്ന് പുലര്‍ച്ചയൊണ് സ്‌കൂള്‍ മാനേജ്‌മെന്റ് അധികൃതര്‍ സംഭവം പൊലീസിനെ വിളിച്ച് അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സംഘം സ്‌കൂളിലെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും പൊലീസ് പറഞ്ഞു. സ്‌കൂള്‍ വളപ്പില്‍ നിര്‍ത്തിയിട്ട വാഹനങ്ങളാണ് കത്തിച്ചതും അടിച്ച് തകര്‍ത്തതും അതുകൊണ്ട് തന്നെ സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്നാണ് പൊലീസ് പറയുന്നത്. 

സ്‌കൂളിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും സംഭവവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റിന് പങ്കുണ്ടോയെന്നും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. നേരത്തെ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ പരാതികളുടെ പശ്ചാത്തലത്തിലാണോ ആക്രമണം എന്നു പൊലീസ് പരിശോധിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം