കേരളം

രണ്ടാം പ്രളയത്തിന് കാരണം മഴ, ആദ്യ പ്രളയത്തിന് കാരണം ഡാം: മാധവ് ഗാഡ്ഗില്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: സംസ്ഥാനത്ത് ഇക്കൊല്ലമുണ്ടായ പ്രളയം മനുഷ്യനിര്‍മ്മിതമല്ലെന്ന് പശ്ചിമഘട്ട പരിസ്ഥിതി പഠനത്തിന് നേതൃത്വം നല്‍കിയ മാധവ് ഗാഡ്ഗില്‍. വര്‍ഷങ്ങളായി പരിസ്ഥിതി ചൂഷണം നേരിട്ടുകൊണ്ടിരിക്കുന്ന കേരളത്തില്‍ അതിശക്തമായ മഴയെ തുടര്‍ന്നാണ് പ്രളയം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം കോട്ടക്കലില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'കേരളത്തില്‍ ഇത്തവണയുണ്ടായ പ്രളയത്തിനു പ്രധാന കാരണം അതിവര്‍ഷം തന്നെയാണ്. അതേസമയം കഴിഞ്ഞ വര്‍ഷം ഡാം മാനേജ്‌മെന്റെിലുണ്ടായ പാകപ്പിഴകളാണ് പ്രളയത്തിനു കാരണമായത്'- മാധവ് ഗാഡ്ഗില്‍ വ്യക്തമാക്കി. 
 

കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം പരിസ്ഥിതിയുടെ സ്വാഭാവിക ഘടനയില്‍ മാറ്റം വരുത്തുകയും അത് ഉരുള്‍പൊട്ടലിനു കാരണമാകുകയും ചെയ്യും. ജെസിബി പോലുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന കുന്നിടിക്കലും നിരത്തലും പ്രകൃതിയുടെ സന്തുലിതാവസ്ഥ തെറ്റിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ നേതൃത്വത്തിലുള്ള പശ്ചിമഘട്ട പരിസ്ഥിതി പഠന വിദഗ്ധ സമിതിയുടെ ശിപാര്‍ശകള്‍ സംബന്ധിച്ച് കേരളത്തില്‍ ഒട്ടേറെ തെറ്റിദ്ധാരണകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'സമിതിയുടെ ശിപാര്‍ശകളില്‍ പറയുന്നതനുസരിച്ച് പശ്ചിമഘട്ടത്തിലെ എല്ലാ പ്രദേശങ്ങളും വാസയോഗ്യമല്ല എന്ന പ്രചാരണം ശരിയല്ല. സമിതിയുടെ റിപ്പോര്‍ട്ട് വിശദമല്ല. ഈ മേഖലയെപ്പറ്റിയുള്ള സാമാന്യമായ നിര്‍ദേശങ്ങള്‍ മാത്രമാണു റിപ്പോര്‍ട്ടിലുള്ളത്'- മാധവ് ഗാഡ്ഗില്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്