കേരളം

ചെലവ് 30 കോടി; മലിനീകരണം ഉണ്ടാകില്ല; 30 ദിവസത്തിനുള്ളിൽ പൊളിച്ചുമാറ്റും; സുപ്രീം കോടതിയിൽ ബം​ഗളൂരു കമ്പനി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ സന്നദ്ധത അറിയിച്ച് ബാം​ഗ്ലൂർ കമ്പനി സുപ്രീം കോടതിയിൽ ​ഹർജി നൽകി. അക്വുറേറ്റ് ഡിമോളിഷേഴ്സ് എന്ന കമ്പനിയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. മുപ്പത് ദിവസം കൊണ്ട് കെട്ടിട സമുച്ചയങ്ങൾ പൊളിച്ചുമാറ്റും. ഇതിന് 30 കോടി രൂപ ചെലവ് വരും. മലീനികരണം ഉണ്ടാകില്ലെന്നും കമ്പനി ഹർജിയിൽ വ്യക്തമാക്കി. 

കോടതി അനുവദിച്ചാൽ ഒരാഴ്ചയ്ക്കകം നടപടി ആരംഭിക്കും. ടെണ്ടർ വിളിച്ചെങ്കിലും സർക്കാർ നടപടികളിൽ പുരോ​ഗതിയില്ലെന്നും കമ്പനി ഹർജിയിൽ പറഞ്ഞു. അതിനിടെ ഫ്ലാറ്റ് വിഷയത്തിൽ സുപ്രീം കോടതി 23ന് കേസ് പരി​ഗണിക്കുമ്പോൾ സംസ്ഥാന സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരാകുന്നതിൽ അവ്യക്തത തുടരുന്നു. ഫ്ലാറ്റ് പൊളിക്കുന്നതിന് അനുകൂലമായി ഹാജരാകാമെന്നാണ് തുഷാർ മേത്തയുടെ നിലപാട്. ഈ സാഹചര്യത്തിൽ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ ആർ വെങ്കിട്ട രമണി സർക്കാരിന് വേണ്ടി ഹാജരായേക്കും. 

മരട് ഫ്ലാറ്റ് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്കെത്തിയ മുന്‍സിപ്പല്‍ സെക്രട്ടറിയെ ഫ്ലാറ്റുടമകള്‍ തടഞ്ഞിരുന്നു.  ഫ്ലാറ്റിൽ നിന്ന് ഒഴിയുന്നവരില്‍ പുനരധിവാസം ആവശ്യമുള്ളവര്‍ നഗരസഭക്ക് നൽകേണ്ട അപേക്ഷയുടെ മാതൃക ചുവരിൽ പതിക്കാനായി എത്തിയപ്പോഴായിരുന്നു തടഞ്ഞത്.  ഈ മാസം 20നകം ഫ്ലാറ്റുകൾ പൊളിച്ചുനീക്കാനാണ് സുപ്രീം കോടതി സർക്കാരിന് അന്ത്യശാസനം നൽകിയത്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'