കേരളം

ജീവിച്ചിരിക്കുന്ന മുന്‍ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കി; സ്ത്രീക്കെതിരെ കേസ്‌

സമകാലിക മലയാളം ഡെസ്ക്

ചാരുമൂട്: ജീവനോടെയുള്ള മുന്‍ ഭര്‍ത്താവിന്റെ പേരില്‍ മരണസര്‍ട്ടിഫിക്കറ്റ് വാങ്ങിയ സ്ത്രീക്കെതിരെ കേസ്. ചുനക്കര പഞ്ചായത്ത് സെക്രട്ടറി കെ ജി ഹരികുമാറാണ് നൂറുനാട് പൊലീസില്‍ പരാതി നല്‍കിയത്. 

ജീവിച്ചിരിക്കുന്ന വ്യക്തിയുടെ മരണം പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തില്‍ നടുവില്‍ നയനത്തില്‍ അജിതകുമാരിക്കെതിരെയാണ് കേസ്. അജിതകുമാരിയാണ് രജിസ്‌ട്രേഷനായി അപേക്ഷിച്ചത്. 

സംഭവത്തില്‍ പഞ്ചായത്ത് ഡയറക്ടര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണം തേടി. ചുനക്കര നടുവില്‍ നയനത്തില്‍ താമസക്കാരനായ ജോസ് മാര്‍ട്ടിനാണ് താന്‍ ജീവിച്ചിരിക്കെ തന്നെ പഞ്ചായത്തിന്റെ മരണസര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. 

കൊല്ലത്ത് താമസിക്കുന്ന ജോസ് മരണസര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ ഇതിനെതിരെ പരാതി നല്‍കി. 12 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ഒടുവില്‍ 2003ലാണ് ഇവര്‍ വേര്‍പിരിഞ്ഞത്. മുന്‍ ഭാര്യ അജിത കുമാരി, പഞ്ചായത്ത് മുന്‍ സെക്രട്ടറി റീത്താ പവിത്രന്‍, ചുനക്കര പഞ്ചായത്ത് അംഗം രാജേഷ്, അജിതയുടെ ബന്ധു സിപിഎം ലോക്കല്‍ സെക്രട്ടറി ഗോപകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ജോസ് മാര്‍ട്ടിന്‍ പരാതി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്