കേരളം

വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ ; ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കും

സമകാലിക മലയാളം ഡെസ്ക്


കല്‍പറ്റ: വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഇന്ന് തുറക്കും. വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടറുകളില്‍ ഒന്ന് തുറക്കുന്നത്. ഇന്ന് (18.9.19) ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഷട്ടറുകള്‍ തുറക്കുക. പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. 

മഴ തുടരുന്നതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലിന് മുകളില്‍ ഉയരാതിരിക്കാന്‍ കൂടുതലായി ഒഴുകി എത്തുന്ന മഴവെള്ളം കരമാന്‍ തോടിലേക്ക് ഒഴുക്കി വിടേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്. നിലവില്‍ 775.05 മീറ്ററാണ് ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ്.

ഷട്ടര്‍ തുറക്കുമ്പോള്‍ കരമാന്‍ തോടിലെ ജലനിരപ്പ് നിലവില്‍ ഉള്ളതിനേക്കാള്‍ 10 സെന്റീമീറ്റര്‍ മുതല്‍ 15 സെന്റീമീറ്റര്‍ വരെ ഉയരാനുള്ള സാധ്യതയുണ്ടെന്ന്  അണക്കെട്ട് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ പരിസരവാസികള്‍ പുഴയില്‍ ഇറങ്ങുവാന്‍ പാടില്ലെന്നും ഇരു കരകളിലും ഉള്ള താമസക്കാര്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം