കേരളം

പള്ളിയില്‍നിന്ന് ഇറങ്ങില്ല, ഒരു വിശ്വാസിക്കും പോറല്‍ പോലും ഏല്‍ക്കാന്‍ അനുവദിക്കില്ലെന്നും യാക്കോബായ സഭാ നേതൃത്വം

സമകാലിക മലയാളം ഡെസ്ക്

പിറവം: സ്വന്തം ഭവനത്തില്‍നിന്ന് ഇറങ്ങിപ്പോവണം എന്നു പറയുന്നതിനു തുല്യമാണ് പിറവം പള്ളിയില്‍നിന്ന് ഇറങ്ങണമെന്ന് യാക്കോബായ വിശ്വാസികളോടു പറയുന്നതെന്ന് സഭാ നേതൃത്വം. വിശ്വാസത്തിന്റെ പേരില്‍ ജയിലില്‍ പോകാനും തയാറാണെന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.

യാക്കോബായ വിഭാഗം വിശ്വാസപ്രാര്‍ഥനാസമരമാണ് നടത്തുന്നതെന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. വിശ്വാസി സമൂഹത്തിന്റെ വേദന നീതിപീഠം കാണാതിരിക്കരുത്. പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പരിമിതി ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസ സംരക്ഷണത്തിനായി കൂടിയിട്ടുള്ള ഒരാള്‍ക്കും ഒരു പോറല്‍ പോലും ഏല്‍ക്കില്ല. മുന്‍കാലങ്ങളില്‍ അങ്ങനെ ഉണ്ടായിട്ടുണ്ട്. ഇക്കുറി അത് ഒഴിവാക്കാനാണ് സഭാ നേതാക്കള്‍ തന്നെ മുന്നില്‍ നില്‍ക്കുന്നതെന്ന് മാര്‍ ഗ്രിഗോറിയോസ് വ്യക്തമാക്കി.

ശ്രേഷ്ഠ കാതോലിക്കയും മെത്രാപ്പോലീത്തമാരും ഉള്‍പ്പെടെ പള്ളിയില്‍ തുടരുകയാണ്. പളളിയിലുളളവരെ അറസ്റ്റ് ചെയ്ത് നീക്കാനള്ള ഹൈക്കോടതി നിര്‍ദേശത്തെക്കുറിച്ച് പൊലീസ് യാക്കോബായ നേതാക്കള്‍ക്ക് അറിയിപ്പു നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്