കേരളം

ഉപയോഗിക്കാത്ത ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടു തകര്‍ന്നു; അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്; ഉപയോഗിക്കാത്ത ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കോഴിക്കോട് വീട് തകര്‍ന്നു. കുറ്റിയാടി തീക്കുനി സ്വദേശി മൊയ്തുവിന്റെ വീടാണ് തകര്‍ന്നത്. ഗ്യാസ് സിലിണ്ടറിന്റെ കാലപ്പഴക്കം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം തുടങ്ങി. 

മൊയ്തുവിന്റെ അടുക്കള വരാന്തയിലാണ് ഉപയോഗിക്കാത്ത ഗ്യാസ് സിലിണ്ടര്‍ സൂക്ഷിച്ചിരുന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ഇത് പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ അടുക്കളയും കുളിമുറിയും തകര്‍ന്നു. മൊയ്തുവും ഭാര്യയും മക്കളും അടക്കം അഞ്ച് പേരാണ് വീട്ടിലുണ്ടായിരുന്നെങ്കിലും പുലര്‍ച്ചെയായതിനാല്‍ അപകടം ഒഴിവായി. 

നാദാപുരത്തെ ഗ്യാസ് ഏ!ജന്‍സിയില്‍ നിന്നും രണ്ടാഴ്ച മുമ്പാണ് സിലിണ്ടര്‍ വീട്ടിലെത്തിച്ചത്. ഗ്യാസ് സിലിണ്ടറിന്റെ കാലപ്പഴക്കം അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂടുതലറിയാന്‍ വരും ദിവസങ്ങളില്‍ വിദഗ്ധ പരിശോധന നടക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി

ബിരുദ പ്രവേശനം: സിയുഇടി സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പ്രസിദ്ധീകരിച്ചു, അറിയേണ്ടതെല്ലാം

'വരട്ടെ, ധൃതി വേണ്ട'; കെ സുധാകരന് എഐസിസി നിര്‍ദേശം; പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കല്‍ വൈകും

വീണ്ടും തുടക്കത്തില്‍ തന്നെ ഔട്ടായി, രോഹിത് കരയുകയാണോ?; 'സങ്കടം' പങ്കുവെച്ച് സോഷ്യല്‍മീഡിയ- വീഡിയോ