കേരളം

പാലാരിവട്ടം അഴിമതി :ഇബ്രാഹിംകുഞ്ഞിനെതിരെ വിജിലന്‍സ് ; കരാറുകാരന് വായ്പ നല്‍കിയത് ഗൂഢലക്ഷ്യത്തോടെ ; 56 ലക്ഷം സര്‍ക്കാരിന് നഷ്ടമുണ്ടാക്കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ വിജിലന്‍സ്. പാലം നിര്‍മ്മാണ കരാറില്‍ ഇബ്രാഹിംകുഞ്ഞിന്റെ നിലപാട് സംശയകരമെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍. കോടതിയില്‍ നല്‍കുന്ന സത്യവാങ്മൂലത്തിലാണ് മുന്‍മന്ത്രിക്കെതിരെ പരാമര്‍ശമുള്ളത്. 

പാലാരിവട്ടം പാലം അഴിമതിയില്‍ വി കെ ഇബ്രാഹിംകുഞ്ഞിന് ഗൂഢലക്ഷ്യമുണ്ട്. കരാറുകാരന് ചട്ടം ലംഘിച്ച് വായപ അനുവദിച്ചത് ഗൂഢലക്ഷ്യത്തോടെയാണ്. കരാറുകാരന് പലിശ കുറച്ചുനല്‍കി 56 ലക്ഷം രൂപ സര്‍ക്കാരിന് നഷ്ടമുണ്ടാക്കി. ഇക്കാര്യം അക്കൗണ്ട് ജനറലിന്റെ റിപ്പോര്‍ട്ടിലുമുള്ളതായി വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു. 

കരാറുകാരന് ചട്ടം ലംഘിച്ച് വായ്പ നല്‍കിയത് അഴിമതി നടത്തുക എന്ന ഗൂഢ ലക്ഷ്യത്തോടെയാണ്.  മാത്രമല്ല അന്ന് പൊതുമേഖല ബാങ്കുകള്‍ നല്‍കുന്ന വായ്പയ്ക്ക് 11 മുതല്‍ 14 ശതമാനം വരെ പലിശ ഈടാക്കിയിരുന്ന സമയത്താണ് വെറും 7 ശതമാനം പലിശ നിരക്കില്‍ കരാറുകാരന് വായ്പ അനുവദിക്കാന്‍ നിര്‍ദേശിച്ചത്. 

മുന്‍പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ ചോദ്യം ചെയ്തതിലൂടെ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ലഊിച്ചതായും വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു. ചോദ്യം ചെയ്യലില്‍ സൂരജ് മുന്‍മന്ത്രിക്കെതിരായ നിലപാട് ആവര്‍ത്തിച്ചിരുന്നു. ആദ്യം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിജിലന്‍സ് മന്ത്രിയെ പിന്തുണച്ചത് വിവാദമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്