കേരളം

സാലറി ചലഞ്ച്‌; ജീവനക്കാരുടെ അഞ്ച്‌ മാസത്തെ ഡിഎ മരവിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ഈടാക്കനായി ക്ഷാമബത്ത മരവിപ്പിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. ഇത്‌ സംബന്ധിച്ച്‌ ഇന്നത്തെ മന്ത്രി സഭാ യോഗത്തില്‍ ചര്‍ച്ച വരുമെന്നാണ്‌ സൂചന.

നിലവില്‍ അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനമാണ്‌ ജീവനക്കാരുടെ ക്ഷാമബത്ത്‌. ഇത്‌ അഞ്ച്‌ മാസത്തേക്ക്‌ മരവിപ്പിച്ച്‌ ദുരിതാശ്വാസ നിധിയിലേക്ക്‌ മാറ്റാനാണ്‌ ആലോചിക്കുന്നത്‌. സാലറി ചലഞ്ചില്‍ സ്വമേധയാ പങ്കെടുക്കുക എന്ന അഭ്യര്‍ഥന വെച്ചാല്‍ എല്ലാ ജീവനക്കാരും സഹകരിക്കില്ല എന്നതിനാലാണ്‌ ക്ഷാമബത്ത മരവിപ്പിക്കുന്നതിലേക്ക്‌ സര്‍ക്കാര്‍ ആലോചിക്കുന്നത്‌.

പ്രളയ കാലത്ത്‌ 40 ശതമാനം പേര്‍ സാലറി ചലഞ്ചില്‍ പങ്കെടുത്തില്ലെന്നാണ്‌ കണക്ക്‌. കോവിഡ്‌ 19നെ തുടര്‍ന്ന്‌ ദുരിതാശ്വാസ നിധിയിലേക്ക്‌ പണം എത്തിക്കുന്നതിനായി സാലറി ചലഞ്ചിന്റെ ഭാഗമാവാന്‍ ആരേയും നിര്‍ബന്ധിക്കില്ലെന്ന്‌ മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. അഞ്ച്‌ മാസത്തെ ക്ഷാമബത്ത മരവിപ്പിച്ചാല്‍ ഒരുമാസത്തെ അടിസ്ഥാന ശമ്പളത്തിന്‌ തുല്യമാവും. സാലറി ചലഞ്ച്‌ ഗഡുക്കളായി സ്വീകരകിച്ചാല്‍ ഒരു മാസത്തെ ശമ്പളം മുഴുവന്‍ നല്‍കേണ്ടി വരും. അതിനാല്‍ ക്ഷാമ ബത്ത മരവിപ്പിക്കുന്നതിനോട്‌ ജീവനക്കാര്‍ അനുകൂലമായി പ്രതികരിക്കുമെന്നാണ്‌ സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!