കേരളം

അനധികൃത സ്വത്ത് സമ്പാദനം; ജേക്കബ് തോമസിന് എതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മെറ്റര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സിഎംഡി ജേക്കബ് തോമസിന് എതിരെ കേസെടുക്കാന്‍ വിജിലന്‍സിന് സര്‍ക്കാര്‍ അനുമതി നല്‍കി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണം നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. അടുത്ത മാസം 30ന് സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് ജേക്കബ് തോമസിന് എതിരെ കേസടുക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. 

കണ്ണൂര്‍ സ്വദേശിയുടെ പരാതിയിലാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ബിനാമി പേരില്‍ തമിഴ്‌നാട്ടില്‍ ഭൂമി വാങ്ങിക്കൂട്ടി എന്നാണ് കേസ്. ഇതേപരാതിയില്‍ നേരത്തെ, ജേക്കബ് തോമസിന് എതിരെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്