കേരളം

ഹ്രസ്വദൂര ബസ് സര്‍വീസ് നടത്താം; ഒരുട്രിപ്പ് 60 കിലോമീറ്റര്‍ കൂടരുത്; യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്ക്‌ഡൗണില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഓറഞ്ച് ബി, ഗ്രീന്‍ വിഭാഗങ്ങളിലെ ജില്ലകളില്‍ 20 മുതല്‍ പ്രാബല്യത്തില്‍വരും. ഇതു സംബന്ധിച്ച മാര്‍ഗരേഖ ചീഫ് സെക്രട്ടറി പുറത്തിറക്കി. തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകളെയാണ് ഓറഞ്ച് ബി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോട്ടയം, ഇടുക്കി ജില്ലകളാണ് ഗ്രീന്‍ വിഭാഗത്തില്‍. ഓറഞ്ച് എ വിഭാഗത്തില്‍പ്പെട്ട പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളില്‍ 24 മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍വരും.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ ഉള്‍പ്പെട്ട റെഡ് സോണില്‍ മേയ് 3ന് ശേഷമേ ഇളവുകള്‍ അനുവദിക്കൂ. വിമാനസര്‍വീസ്, ട്രെയിന്‍ സര്‍വീസ്, പൊതുഗതാഗതം, മെട്രോ, ജില്ല വിട്ടുള്ള യാത്രകള്‍, പൊതുയിടങ്ങളിലെ ഒത്തുചേരല്‍ തുടങ്ങി സംസ്ഥാനത്തിന് ഒട്ടാകെ ബാധകമായ നിയന്ത്രണങ്ങള്‍ മേയ് 3വരെ തുടരും.

ഏപ്രില്‍ 20ന ശേഷം മാത്രമായിരിക്കും വാഹനങ്ങള്‍ നിരത്തിലിറങ്ങുക. ഇടവിട്ട ദിവസങ്ങളില്‍ വാഹനം ഓടിക്കുന്നതരത്തിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയത്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റ അക്കവാഹനങ്ങളും ഇരട്ട അക്കവാഹനങ്ങള്‍ മറ്റ് ദിവസങ്ങളിലും ക്രമീകരിക്കും. അവശ്യസര്‍വീസുകള്‍ക്കും സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കും ഈ ക്രമീകരണങ്ങള്‍ ബാധകമല്ല.

ഗ്രീന്‍ സോണില്‍ കോട്ടയം ഇടുക്കി എന്നീ ജില്ലകളാണ്. 20ന് ശേഷമാണ് നിയന്ത്രണം ഉണ്ടാകും. റെഡ് സോണ്‍ ഒഴികെയുള്ള ജില്ലകളില്‍ കെഎസ്ആര്‍ടിസി വാഹനങ്ങള്‍ ഓടിക്കാം. ബസില്‍ നിന്നുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഉണ്ടാകും.  ടൂവീലറുകളില്‍ കുടുംബാംഗങ്ങളാണെങ്കില്‍ രണ്ടുപേര്‍ക്ക് സഞ്ചരിക്കാം. ഓറഞ്ച് എ, ബി മേഖലകളില്‍ സിറ്റി ബസുകള്‍ ഓടിക്കാം. ഒരുട്രിപ്പ് 60 കിലോമീറ്ററില്‍ കൂടരുത്. അതിര്‍ത്തി കടക്കാനും പാടില്ല. യാത്രക്കാര്‍ നിര്‍ബന്ധമായി മാസ്‌ക് ധരിക്കുകയും വേണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്