കേരളം

വിവരങ്ങള്‍ ചോരുകയോ, ഡാറ്റ കൈമാറുകയോ ചെയ്തിട്ടില്ല; പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നു; കോടിയേരി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സ്പ്രിന്‍ക്ലര്‍ ഡാറ്റവിവാദത്തില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് കോടിയേരി പറഞ്ഞു. പുകമറ സൃഷ്ടിച്ച് നടത്തുന്ന പ്രതിപക്ഷ പ്രചാരണങ്ങളെ ജനം തള്ളണമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കോവിഡിനെ പ്രതിരോധിക്കാന്‍ അനിതരസാധാരണമായ മികവോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനം കോവിഡ് ഭീഷണിയില്‍ നിന്ന് മുക്തമായിട്ടില്ല, രാജ്യത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. അടുക്കുംചിട്ടയുമാര്‍ന്ന പ്രവര്‍ത്തനത്തോടെയാണ് സര്‍ക്കാര്‍ മുന്നേറിയത്. എല്ലാരാഷ്ട്രീയ വിഭാഗത്തെയും യോജിപ്പിച്ചായിരുന്നു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. കേരളത്തെപോലെ തന്നെയായിരുന്നു മഹാരാഷ്ട്രയും. എന്നാല്‍ ഇപ്പോള്‍ അവിടെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കേണ്ടസമയമാണ്. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഒരുഘട്ടം കഴിഞ്ഞപ്പോള്‍ കേരളത്തിലെ പ്രതിപക്ഷം സര്‍ക്കാരിനെതിരെ വിവിധ തരത്തിലുള്ള ആക്ഷേപങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ്അവര്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തകര്‍ക്കുകയാണ്. ഇപ്പോള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട സമയമാണ്. ഇപ്പോള്‍ ആവശ്യം മനുഷ്യജീവന്‍ രക്ഷിക്കുന്നതിനാണ്. അതിനാവശ്യമായ നിലപാടാണ് സര്‍ക്കാര്‍ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ വൈകീട്ടത്തെ പത്രസമ്മേളനം ജനങ്ങള്‍ക്ക് നല്‍കുന്നത് വലിയ ആത്മവിശ്വാസമാണ്. കേരളത്തെ മാതൃകയാക്കണമെന്നാണ് രാജ്യവും ലോകവും പറയുന്നതെന്ന് കോടിയേരി പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളായ ശശിതരൂരും രാഹുല്‍ഗാന്ധിയും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയാണ്. എന്നാല്‍ ഇവിടെ ഒരവിഭാഗം അങ്ങനെയല്ല. വിവരശേഖരണരംഗത്ത് അമേരിക്കന്‍മലയാളിയുടെ സൗജന്യസേവനം ആറ് മാസത്തേക്ക് സ്വീകരിക്കാന്‍ സംസ്ഥാന ഐടി വകുപ്പ് തീരുമാനിച്ചപ്പോള്‍ അതിനെ അടിസ്ഥാനമാക്കി കഥകള്‍ മെനഞ്ഞെടുത്ത് കേരളത്തില്‍ വാദപ്രതിവാദങ്ങള്‍ സൃഷ്ടിച്ച് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ശോഭകെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത് കേരളത്തില്‍ കോവിഡ് പിടിക്കില്ലെന്നാണ് പറഞ്ഞത്. അന്നത്തെ പ്രതിരോധ നടപടികളെ എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ചിലര്‍ സംഭാവനകള്‍ നല്‍കിയപ്പോള്‍ അത് വേണ്ട. കേന്ദ്രം ആവശ്യമായ സഹായം നല്‍കുമെന്നാണ് പറഞ്ഞത്. ആ പ്രതിപക്ഷമാണ് വിവരശേഖരണത്തിന് വേണ്ടി അമേരിക്കന്‍ കമ്പനിയുടെ സേവനം ഉപയോഗിച്ചതിനെതിരെ രംഗത്തുവന്നിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ വാദത്തിന് അടിസ്ഥാനമില്ലെന്നും കോടിയേരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!