കേരളം

തിരുവനന്തപുരത്ത് 310 പേർക്ക് കോവിഡ്; നൂറ് കടന്ന് അഞ്ച് ജില്ലകൾ; കണക്കുകൾ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് 310 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ച് ജില്ലകളിലും ഇന്ന് കോവിഡ് രോ​ഗികളുടെ എണ്ണം നൂറ് കടന്നിട്ടുണ്ട്. മലപ്പുറം, പാലക്കാട്, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് രോ​ഗികളുടെ എണ്ണം നൂറ് കടന്നത്. 

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 310 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 198 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 180 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 114 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 113 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 101 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 99 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 95 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 80 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 75 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 58 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 57 പേർക്കും, കാസർകോട് ജില്ലയിൽ നിന്നുള്ള 49 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 40 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 1569 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 10 പേരാണ് മരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 56 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 132 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1354 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 86 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 

തിരുവനന്തപുരം ജില്ലയിലെ 300 പേർക്കും, മലപ്പുറം ജില്ലയിലെ 173 പേർക്കും, പാലക്കാട് ജില്ലയിലെ 161 പേർക്കും, എറണാകുളം ജില്ലയിലെ 110 പേർക്കും, ആലപ്പുഴ ജില്ലയിലെ 99 പേർക്കും, കോട്ടയം ജില്ലയിലെ 86 പേർക്കും, കോഴിക്കോട് ജില്ലയിലെ 85 പേർക്കും, തൃശൂർ ജില്ലയിലെ 68 പേർക്കും, കൊല്ലം ജില്ലയിലെ 65 പേർക്കും, കണ്ണൂർ ജില്ലയിലെ 63 പേർക്കും, വയനാട് ജില്ലയിലെ 56 പേർക്കും, കാസർഗോഡ് ജില്ലയിലെ 34 പേർക്കും, ഇടുക്കി ജില്ലയിലെ 31 പേർക്കും, പത്തനംതിട്ട ജില്ലയിലെ 23 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു