കേരളം

'നിറം കറുപ്പായതിനാൽ ആർക്കും എന്നോട് സ്നേഹമില്ല'; ബിരുദ വിദ്യാർത്ഥിനി ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; നിറം കറുപ്പായതുകൊണ്ട് കൂട്ടുകാർ കളിയാക്കിയതിന്റെ വിഷമത്തിൽ ബിരുദ വിദ്യാർത്ഥി ജീവനൊടുക്കി. നെടുമങ്ങാട് കൊപ്പം അരശുപറമ്പ് സരസ്വതിഭവനിൽ എസ്എസ് ആരതി(19) ആണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

കഴിഞ്ഞ ദിവസം വൈകിട്ട് അച്ഛനും അമ്മയും വീട്ടിലില്ലായിരുന്ന സമയത്താണ് ആരതി ഫാനിൽ കെട്ടിത്തൂങ്ങിയത്. ഇളയ സഹോദരി ആവണി ആ സമയത്ത് കുളിമുറിയിലായിരുന്നു. പുറത്തുവന്നപ്പോഴാണ് ഷാളിൽ തൂങ്ങിയ നിലയിൽ ആരതിയെ കണ്ടത്. ഫാനിലെ കെട്ടു മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആരതി എഴുതിയ ആത്മഹത്യാ കുറിപ്പും കണ്ടെത്തി. നിറം കറുപ്പായതിനാൽ ആർക്കും തന്നോട് സ്നേ​ഹമില്ല എന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. 

നിറത്തെക്കുറിച്ചുള്ള അപകർഷതാബോധമാകാം അത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്. സ്വകാര്യ വാഹന ഡ്രൈവർ സതീഷ്കുമാറിന്റേയും സിന്ധുവിന്റേയും മകളാണ്. പഠിക്കാൻ മുടുക്കിയായിരുന്നു ആരതി എന്നാണ് അധ്യാപകർ പറയുന്നത്. സംഭവദിവസം രാവിലെ നടന്ന ഇം​ഗ്ലീഷ് ഓൺലൈൻ ക്ലാസിലും പങ്കെടുത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്

നിക്ഷേപകരുടെ 5.5 ലക്ഷം കോടി രൂപ 'വാഷ്ഔട്ട്'; ഓഹരി വിപണിയില്‍ കനത്ത നഷ്ടം, ഇടിവ് നേരിട്ടത് ഓട്ടോ, മെറ്റല്‍ കമ്പനികള്‍