കേരളം

അടുത്ത മൂന്നുമണിക്കൂറിനിടെ കനത്ത മഴയ്ക്ക് സാധ്യത ; ബുറേവി തമിഴ്‌നാട് തീരത്തേക്ക് ; അതീവ ജാഗ്രതാ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ബുറേവി ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ അടുത്ത മൂന്നു മണിക്കൂറിനുള്ളില്‍ തെക്കന്‍ കേരളത്തിലെ ഏഴു ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തെക്കന്‍ ജീല്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

കേരളത്തില്‍ ബുറേവി ചുഴലിക്കാറ്റിന്റെ ആഘാതം ഏറിയോ കുറഞ്ഞോ ഉണ്ടാകുമെന്ന് ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. ആദ്യം മഴയാണ് ഉണ്ടാകുക. തുടര്‍ന്ന് കാറ്റ് വീശും. സംസ്ഥാനത്ത് മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശിയേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ഇപ്പോള്‍ 90 കിലോമീറ്റര്‍ വേഗതയില്‍ വടക്കു പടിഞ്ഞാറ് ദിശയിലാണ് കാറ്റ് സഞ്ചരിക്കുന്നത്. ഇപ്പോള്‍ ചുഴലിക്കാറ്റ് കന്യാകുമാരിക്ക് 320 കിലോമീറ്റര്‍ അടുത്തെത്തിയെന്നാണ് റിപ്പോര്‍ട്ട്. കാറ്റ് ഇന്ന് ഉച്ചയോടെ പാമ്പന്‍ വഴി തമിഴ്‌നാട് തീരത്തെത്തുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. കേരളത്തില്‍ നാളെ പുലര്‍ച്ചെയോടെ കാറ്റ് എത്തിയേക്കും. അതി തീവ്ര ന്യൂനമര്‍ദമായാകും കാറ്റ് പ്രവേശിക്കുകയെന്നാണ് സൂചന.

തെക്കന്‍ കേരളം തെക്കന്‍ തമിഴ്‌നാട് തീരങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പ് (റെഡ് അലര്‍ട്ട്) പ്രഖ്യാപിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘങ്ങള്‍ തമിഴ്‌നാട്ടില്‍ എത്തിയിട്ടുണ്ട്. കന്യാകുമാരി, തൂത്തുക്കുടി, നാഗപട്ടണം എന്നിവിടങ്ങളില്‍ എന്‍.ഡി.ആര്‍.എഫിന്റെ രണ്ട് സംഘങ്ങള്‍ വീതവും രാമനാഥപുരം, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ മൂന്ന് സംഘങ്ങളെ വീതും വിന്യസിച്ചിട്ടുണ്ട്. മധുരൈയിലും കൂടല്ലൂരിലും ഓരോ സംഘത്തെയുമാണ് നിയോഗിച്ചിട്ടുള്ളത്.

ചുഴലിക്കാറ്റിന്റെയും കനത്ത മഴയുടെയും പേരില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകലില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, തൃശൂര്‍, പാലക്കാട് ജില്ലകളിലും ലക്ഷദ്വീപിലും യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. അഞ്ചാം തീയതി വരെ കേരളത്തില്‍ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്