കേരളം

മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിന് മക്കളെ വീട്ടില്‍ നിന്ന് ഒഴിപ്പിക്കാം; കളക്ടറുടെ തീര്‍പ്പ് തള്ളി ഹൈക്കോടതി 

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: മുതിർന്ന പൗരന്മാർക്ക് സുരക്ഷിതവും സമാധാനപരവുമായി ജീവിക്കുന്നതിന് ആവശ്യമെങ്കിൽ, മക്കളെ വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ സീനിയർ സിറ്റിസൺസ് വെൽഫെയർ ആക്ട് പ്രകാരം ജില്ലാ കളക്‌‌ടർക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. അതീവ ജാഗ്രതയോടെ മാത്രമേ ഈ വ്യവസ്ഥ നടപ്പാക്കാൻ പാടുള്ളെന്നും ഹൈക്കോടതി സിം​ഗിൾ ബെഞ്ച് വ്യക്തമാക്കി. 

സഹോദരങ്ങൾ തമ്മിലുള്ള സ്വത്ത് തർക്കത്തിന് ഇത് ആയുധമാക്കാൻ ഇടയാക്കരുത് എന്നും കോടതി നിർദേശിച്ചു.
തനിക്കു മാന്യവും സമാധാനപരവുമായി ജീവിക്കാൻ വീടിന്റെ മുകളിലെ നിലയിൽ താമസിക്കുന്ന മകനെയും കുടുംബത്തെയും ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ഇടപ്പള്ളി സ്വദേശിയായ 80 കാരൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. മുകളിലെ നിലയിൽ നിന്ന് മകനെ ഒഴിപ്പിക്കേണ്ടതില്ലെന്നാണ്  എറണാകുളം ജില്ലാ കളക്ടർ എടുത്ത തീരുമാനം. മാസം തോറും മകൻ പരാതിക്കാരന് 5000 രൂപ ചെലവിനു നൽകാനും കഴിഞ്ഞ മാർച്ച് 12 ലെ ഉത്തരവിൽ കളക്ടർ നിർദ്ദേശിച്ചു. 

ഇതിനെതിരെയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.  എന്നാൽ ഈ ഹർജി പരിഗണിച്ച ഹൈക്കോടതി, സീനിയർ സിറ്റിസൺസ് വെൽഫെയർ ആക്ട് പ്രകാരം തന്നെ വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ കഴിയില്ലെന്ന മകന്റെ വാദം തള്ളി ഹൈക്കോടതി കളക്ടറുടെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. കക്ഷികളെ വീണ്ടും കേട്ട് വിഷയം പുന:പരിശോധിച്ച് തീർപ്പു കല്പിക്കാനും കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്