കേരളം

'ആര്യാടന്റെ തട്ടകമാണ്, ജീവനോടെ പോകില്ല', അർദ്ധരാത്രി ആദിവാസി കോളനിയിലെത്തിയ അൻവർ എംഎൽഎയെ തടഞ്ഞു; സംഘർഷം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറം നിലമ്പൂർ മുണ്ടേരി അപ്പൻകാപ്പ് കോളനിയിൽ എത്തിയ  പിവി അൻവർ എംഎൽഎയെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു. രാത്രി 11 മണിയ്ക്കാണ് പ്രവർത്തകർക്കൊപ്പം എംഎൽഎ കോളനിയിൽ എത്തിയത്. അർദ്ധരാത്രിയോടെ ആദിവാസി കോളനിയിൽ എംഎൽഎ എത്തിയത് ദുരുദ്ദേശത്തോടെയാണ് എന്ന് ആരോപിച്ചായിരുന്നു തടഞ്ഞത്. തുടർന്ന് പ്രദേശത്ത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. 

മദ്യവും പണവും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനാണ്  എംഎൽഎ എത്തിയത് എന്നായിരുന്നു യുഡിഎഫ് പ്രവർത്തകരുടെ ആരോപണം. അര്‍ധരാത്രിയില്‍ ഉള്‍ഗ്രാമത്തിലുള്ള ആദിവാസി കോളനിയിലേക്കുള്ള വഴിയിലാണ് തടഞ്ഞത്. പിന്നാലെ ഇരു വിഭാഗങ്ങളായി സംഘടിച്ച പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. പിവി അൻവറിന്റെ പരാതിയിൽ തടയാൻ ശ്രമിച്ച യുഡിഎഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. 

അതിനിടെ തനിക്ക് യുഡിഎഫ് പ്രവർത്തകരിൽ നിന്ന് തനിക്ക് വധഭീഷണി ഉയർന്നതായി അൻവർ ആരോപിച്ചു. മുണ്ടേരി ആര്യാടന്റെ തട്ടകമാണെന്നും ഇവിടെ നിന്ന് ജീവനോടെ പോകില്ല എന്നു വധഭീഷണി മുഴക്കിയായിരുന്നു ആര്യാടന്റെ കൂലി പട്ടാളത്തിന്റെ അക്രമം എന്നാണ് എംഎൽഎ ഫേയ്സ്ബുക്കിൽ കുറിച്ചത്. 

നിലമ്പൂരിലെ ജനങ്ങൾ പതിനോരായിരത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷം നൽകി വിജയിപ്പിച്ച അവരുടെ ജനപ്രതിനിധിയാണു ഞാൻ.ആ എനിക്ക്‌ രാത്രി പത്ത്‌ കഴിഞ്ഞാൽ എന്റെ മണ്ഡലത്തിലൂടെ സഞ്ചാര സ്വാതന്ത്ര്യമില്ല."മുണ്ടേരി ആര്യാടന്റെ തട്ടകമാണെന്ന് അറിയില്ലേ..ഇവിടെ നിന്ന് ജീവനോടെ പോകില്ല"എന്ന വധഭീഷണിയും മുഴക്കിയായിരുന്നു ആര്യാടന്റെ കൂലി പട്ടാളത്തിന്റെ അക്രമം.നിന്നെയൊന്നും ഭയന്ന് ഒരിഞ്ച്‌ പിന്നോട്ട്‌ മാറില്ല.പരാജയഭീതി ഉണ്ടെങ്കിൽ അക്രമമാകരുത്‌ മറുപടി.കാലം മാറി.ജനങ്ങൾ ഇന്ന് എനിക്കൊപ്പമുണ്ട്‌.ഓർത്താൽ നന്ന്..- അൻവർ കുറിച്ചു. സംഘർഷത്തിന്റെ വിഡിയോയും അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്