കേരളം

പൊതുദര്‍ശനമില്ല; ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതിയോടെ യാത്രാമൊഴി; ചടങ്ങില്‍ ഉറ്റവരായ അഞ്ചുപേര്‍ മാത്രം, ഛായാചിത്രത്തിന് മുന്നില്‍ അന്തിമോപചാരം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ സംസ്‌കാരം ഇന്ന് വൈകുന്നേരം നാല് മണിക്ക് ശാന്തികവാടത്തില്‍ നടത്തും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. പൊതു ദര്‍ശനമുണ്ടായിരിക്കില്ല. സംസ്‌കാര ചടങ്ങില്‍ ഉറ്റ ബന്ധുക്കളായ അഞ്ചുപേര്‍ മാത്രം പങ്കെടുക്കും. അയ്യങ്കാളി ഹാളില്‍ ഛായാചിത്രം വെച്ച് അന്ത്യോപചാരം അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. 

രാവിലെ 10.52ഓടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മലയാളത്തിന്റെ പ്രിയ സാഹിത്യകാരിയുടെ അന്ത്യം. സുഗതകുമാരിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രിയുള്‍പ്പെടെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. 

പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയായിരുന്ന സുഗതകുമാരിയെന്ന് അദ്ദേഹം അനുസ്മരിച്ചു. 
ദോഷമേതും വരില്ല എന്ന് കാവ്യരചനയെയും സമൂഹത്തിലെ ഇടപെടലുകളെയും സമന്വയിപ്പിച്ചുകൊണ്ട് അവര്‍ തെളിയിച്ചു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മുത്തുച്ചിപ്പി, പാതിരാപ്പൂക്കള്‍, പാവം പാവം മാനവഹൃദയം, പ്രണാമം, ഇരുള്‍ചിറകുകള്‍, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച, രാധയെവിടെ, ദേവദാസി, മണലെഴുത്ത്, അഭിസാരിക, സുഗതകുമാരിയുടെ കവിതകള്‍, മേഘം വന്നുതോറ്റപ്പോള്‍, പൂവഴി മറുവഴി, കാടിന് കാവല്‍ തുടങ്ങിയവാണ് പ്രമുഖ കൃതികള്‍.

കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, പദ്മശ്രീ, എഴുത്തച്ഛന്‍ പുരസ്‌കാരം, സരസ്വതി സമ്മാന്‍ തുടങ്ങി അനേകം പുരസ്‌കാരങ്ങള്‍ നല്കി സാഹിത്യസാംസ്‌കാരികലോകം ആദരിച്ചിട്ടുണ്ട്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ