കേരളം

'പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി'; കുഞ്ഞാലിക്കുട്ടിയുടെ രാജി തീരുമാനത്തിന് എതിരെ യൂത്ത് ലീഗ്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: എംപി സ്ഥാനം രാജിവച്ച് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം പുനപ്പരിശോധിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ്. തീരൂമാനം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന് യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് മുഈര്‍ അലി തങ്ങള്‍ പറഞ്ഞു. പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ മകനാണ് മുഈര്‍. 

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരൂമാന പ്രഖ്യാപനത്തിന് പിന്നാലെ ഇടതുപക്ഷവും ബിജെപിയും ശക്തമായ വിമര്‍ശനം ഉന്നയിരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂത്ത് ലീഗിന്റെ ഭിന്നാഭിപ്രായം വന്നിരിക്കുന്നത്. 

മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയാണ് കുഞ്ഞാലിക്കുട്ടിയെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിനെ കുറിച്ച് തീരുമാനമെടുത്തത്. തെക്കന്‍ കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം. പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും ഒരേസമയം നടത്താന്‍ പറ്റുന്ന തരത്തില്‍ രാജിവയ്ക്കാനാണ് ആലോചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

ദിനോസറുകള്‍ക്ക് സംഭവിച്ചത് മനുഷ്യനും സംഭവിക്കുമോ? ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണിയാകുമോ?

കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി

ബിരുദ പ്രവേശനം: സിയുഇടി സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പ്രസിദ്ധീകരിച്ചു, അറിയേണ്ടതെല്ലാം