കേരളം

മംഗള എക്‌സ്പ്രസിന് തീയിടാന്‍ പദ്ധതി; വ്യാജസന്ദേശം; മലപ്പുറം സ്വദേശി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം:  മംഗള എക്‌സ്പ്രസ് ട്രെയിനില്‍ തീവയ്ക്കാന്‍ പദ്ധതിയിടുന്നുവെന്ന് പൊലീസ് ആസ്ഥാനത്തേക്കു വ്യാജസന്ദേശം നല്‍കിയ ആള്‍ പിടിയില്‍. മലപ്പുറം തിരുവാലി പാതിരിക്കോട് സ്വദേശി അബ്ദുല്‍ മുനീറിനെയാണ് വണ്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.  പൊലീസ് ആസ്ഥാനത്തെ ഇആര്‍എസ്എസ് കണ്‍ട്രോള്‍ റൂമിലേക്കു വിളിച്ചാണ് വ്യാജസന്ദേശം നല്‍കിയത്.

അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് എടുത്ത നിരവധി സിംകാര്‍ഡുകളും മൊബൈല്‍ ഫോണും ഇയാളില്‍നിന്ന് കണ്ടെടുത്തു. പൊലീസ് ആസ്ഥാനത്തിനു പുറമെ ഫയര്‍ഫോഴ്‌സ്, റെയില്‍വേ പൊലീസ് കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളിലേക്കും ഇയാള്‍ വ്യാജസന്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നു കണ്ടെത്തി. 

ഇത്തരത്തില്‍ വിവിധ നമ്പരുകളില്‍നിന്നു സ്ത്രീകളെ വിളിച്ചു ശല്യപ്പെടുത്തിയതിനു ബാലുശ്ശേരി പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്