കേരളം

മകരവിളക്ക്: ശബരിമല നട ഇന്ന് തുറക്കും

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: മകരവിളക്ക് തീർഥാടനത്തിനായി ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രം ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുന്നത്. നാളെ രാവിലെ നാല് മണി മുതൽ ഭക്തർക്ക് ദർശനം നടത്താം. 

ജനുവരി 14നാണ് മകരവിളക്ക്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്കു മാത്രമാണ് പ്രവേശനം. 20ന് രാവിലെ 6.30ന് നട അടയ്ക്കും. ദിവസം 5000 പേർക്കാണ് പ്രവേശനം. 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവരെ മാത്രമേ ദർശനത്തിനായി പമ്പയിലേക്കു പോകാൻ അനുവദിക്കൂ. മകരവിളക്കിന് നിലയ്ക്കലിൽ ആന്റിജൻ പരിശോധനാ സൗകര്യം ഉണ്ടായിരിക്കില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!