കേരളം

നാളെ മുതൽ ഫാസ്ടാ​ഗ് നിർബന്ധം; വാഹനം ടോൾപ്ലാസ കടന്നു പോകുന്നില്ലെങ്കിലും ബാധകം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുതുവർഷത്തിൽ നാല് ചക്രമടക്കമുള്ള വലിയ വാഹനങ്ങൾക്ക് ഫാസ്ടാ​ഗ് നിർബന്ധം. ജനുവരി ഒന്നുമുതൽ ഫാസ്ടാ​ഗ് നിർബന്ധമാക്കാൻ കേന്ദ്ര റോഡ്​ ഉപരിതല ഗതാഗത മന്ത്രാലയമാണ് തീരുമാനിച്ചത്.2017 ഡിസംബർ ഒന്നിന്​ മുമ്പിറങ്ങിയ വാഹനങ്ങൾ​​ ഫാസ്​ടാഗ്​ പതിക്കണം​. അതിനുശേഷമുള്ള  വാഹനങ്ങൾക്ക്‌ ഫാസ്​ടാഗ്​ നൽകിയിട്ടുണ്ട്​.

ട്രാൻസ്​പോർട്ട്​ വാഹനങ്ങളുടെ ഫിറ്റ്​നസ്​ സർട്ടിഫിക്കറ്റ്​ പുതുക്കാനും ഫാസ്​ടാഗ്​ നിർബന്ധമാണ്​. 2021 ഏപ്രിൽ ഒന്നു​മുതൽ തേർഡ്​ പാർടി ഇൻഷുറൻസിനും ഫാസ്​ടാഗ്​ വേണം. ഇതോടെ വാഹനം ടോൾപ്ലാസ കടന്നു പോകുന്നില്ലെങ്കിലും ഫാസ്ടാഗ് എടുക്കൽ നിർബന്ധിതമായി.

ഹൈവേ ടോൾ പ്ലാസകളിൽ ഡിജിറ്റലായി പണം നൽകാനുള്ള സംവിധാനമാണ്​ ഫാസ്​ടാഗ്​. വിവിധ ബാങ്കുകളും പേയ്​മെന്റ്‌​ സ്ഥാപനങ്ങളും വഴി ഫാസ്​ടാഗ്​ വാങ്ങാം. ഓൺലൈനായി റീ ചാർജും ചെയ്യാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്