കേരളം

കല്ലടയാറില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു; അപകടം മോഡല്‍ പരീക്ഷ കഴിഞ്ഞതിന്റെ ആശ്വസത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തവെ 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പത്താം ക്ലാസിലെ മോഡല്‍ പരീക്ഷ കഴിഞ്ഞ് പുനലൂര്‍ തൊളിക്കോട് കൊച്ചുവള്ളക്കടവില്‍ കുളിക്കാനെത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. 

പുനലൂര്‍ ശബരിഗിരി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അനന്തു കൃഷ്ണന്‍, അതുല്‍ എസ് രാജ് എന്നിവരാണ് മരിച്ചത്. പുനലൂര്‍ ഫയര്‍ സ്റ്റേഷന് സമീപമുള്ള കല്ലടയാറിന്റെ കുളിക്കടവിലാണ് ഇവര്‍ ഇറങ്ങിയത്. 

ഒഴുക്കില്‍പ്പെട്ട് രണ്ട് പേരെയും കാണാതാവുകയായിരുന്നു. അഗ്നിരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പുന്നല ഗോകുലത്തില്‍ സോമരാജന്റെ മകനാണ് അതുല്‍. ആരംപുന്ന കമന്‍ ഭവന്‍ സോമരാജന്റെ മകനാണ് അതുല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്