കേരളം

ആഷിഖ് അബുവിന് മണി ഓര്‍ഡര്‍ അയച്ച് യൂത്ത് കോണ്‍ഗ്രസ്; പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദുരിതാശ്വാസനിധി സമാഹരണത്തിനായി സംവിധായകന്‍ ആഷിഖ് അബു സംഘടിപ്പിച്ച കരുണ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ആഷിഖ് അബുവിന് മണി ഓര്‍ഡര്‍ അയച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ആലുവയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മണി ഓര്‍ഡര്‍ അയച്ചത്. 

ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളടക്കം ആരോപണം ഉന്നയിച്ചതോടെ ചെറിയൊരു തുകമാത്രം നല്‍കി രക്ഷപെടാനാണ് സംഘാടകരുടെ ശ്രമമെന്ന് സമരക്കാര്‍ ആരോപിച്ചു. കൃത്യമായ അന്വേഷണം നടത്തിയില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

അതേസമയം  സംഗീതമേളയുമായി  ബന്ധപ്പെട്ട് സംഘാടകരെ പൊലീസ് ചോദ്യം ചെയ്തു. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ പ്രസിഡന്റ് ബിജിബാലിന്റെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. ആഷിഖ് അബു ഉള്‍പ്പെടെയുള്ളവരില്‍നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. 

ബുധനാഴ്ച കൊച്ചിയിലെ ആഷിക് അബുവിന്റെ കഫേ പപ്പായ സ്ഥാപനത്തില്‍വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. പരിപാടി നഷ്ടമായിരുന്നുവെന്നാണ് സംഘാടകര്‍ പൊലീസിന് മൊഴി നല്‍കിയത്. 23 ലക്ഷം രൂപയോളം പരിപാടിക്കായി ചിലവായെന്നും ടിക്കറ്റ് വരുമാനത്തിലൂടെ ആകെ 6.22 ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നുമാണ് സംഘാടകര്‍ പറയുന്നത്. 

കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരില്‍നിന്നും വിശദമായ വിവരങ്ങള്‍ ശേഖരിച്ച ശേഷം ജില്ലാ പൊലീസ് മേധാവിക്ക് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 2019 നവംബര്‍ ഒന്നിനാണ് കൊച്ചിയില്‍ സംഗീതമേള സംഘടിപ്പിച്ചിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'