കേരളം

ബെല്ലടിച്ചത് യാത്രക്കാരൻ; കണ്ടക്ടറില്ലാതെ ബസ് പറന്നു; ഒടുവിൽ സംഭവിച്ചത്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ബസ് സ്റ്റാൻഡിൽ നിന്നെടുത്ത കെഎസ്ആർടിസി ബസ് യാത്ര പുറപ്പെട്ടത് കണ്ടക്ടറില്ലാതെ! ബസ് സ്റ്റാൻഡിലെ കെഎസ്ആർടിസി കൗണ്ടറിൽ സമയം രേഖപ്പെടുത്താൻ ഇറങ്ങിയ വനിത കണ്ടക്ടർ കയറും മുൻപ് ലിമിറ്റഡ് സ്റ്റോപ്പ് ബസ് പറന്നു.

രണ്ടര കിലോമീറ്റർ ബസ് പിന്നിട്ടപ്പോഴാണ് കണ്ടക്ടർ വണ്ടിയിൽ ഇല്ലെന്ന് ഡ്രൈവർ അറിഞ്ഞത്. മറ്റൊരു ബസിൽ കയറി കണ്ടക്ടർ എത്തും വരെ ലിമിറ്റഡ് സ്റ്റോപ്പ് ബസ് വഴിയിൽ കാത്തു കിടന്നു.

പൊൻകുന്നം ബസ് സ്റ്റാൻഡിൽ ഇന്നലെ രാവിലെ 11.20 നായിരുന്നു സംഭവം. മുണ്ടക്കയം- ചങ്ങനാശേരി റൂട്ടിൽ ഓടുന്ന പൊൻകുന്നം ഡിപ്പോയിലെ ആർപികെ 551-ാം നമ്പർ ബസ് ആണ് കണ്ടക്ടർ ഇല്ലാതെ പോയത്. ബസ് പൊൻകുന്നം സ്റ്റാൻഡിൽ എത്തുമ്പോൾ കെഎസ്ആർടിസി കൗണ്ടറിൽ എല്ലാ ബസുകളും സമയം രേഖപ്പെടുത്തുന്നത് പതിവാണ്. ഇതിന്റെ ഭാഗമായി ആണ് വനിത കണ്ടക്ടർ ബസിൽ നിന്ന് ഇറങ്ങിയത്.

ഇതിനിടെ യാത്രക്കാരിൽ ഒരാൾ ബാഗ് ബർത്തിൽ വയ്ക്കാൻ ശ്രമിച്ചപ്പോൾ ബെൽ മുഴങ്ങിയത് കേട്ട് ഡ്രൈവർ ബസ് ഓടിച്ചു പോകുകയായിരുന്നു. 18ാം മൈലിൽ കാത്തു കിടന്ന ബസിലേക്ക് കണ്ടക്ടർ പിന്നാലെ ഉണ്ടായിരുന്ന ഫാസ്റ്റ് ബസിൽ എത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്