കേരളം

കോഴിക്കോട്ട് വിദ്യാര്‍ത്ഥികള്‍ പൂട്ടിയിട്ട പ്രിന്‍സിപ്പലിനെ മോചിപ്പിച്ചു, പത്ത് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍; സമരം തുടരുമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തി ഇരുത്തിയ അധ്യാപകനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച്  പ്രിന്‍സിപ്പലിനെ പൂട്ടിയിട്ട് സമരം ചെയ്ത പത്ത് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ചേളന്നൂര്‍ എസ്എന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ദേവപ്രിയയെ പൊലീസ് സുരക്ഷയില്‍ വീട്ടിലെത്തിച്ചു. അധ്യാപകനെ പുറത്താക്കിയതില്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്കില്ലെന്നും മോശമായ പെരുമാറ്റം കാരണമാണ് താത്കാലിക അധ്യാപകനെ പിരിച്ചുവിട്ടതെന്നും മാനേജ്‌മെന്റുമായി ആലോചിച്ചാണ് നടപടിയെടുത്തതെന്നും ദേവിപ്രിയ മാധ്യമങ്ങളോട് പ്രതികരിച്ചു

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തിയ താത്കാലിക അധ്യാപകനെ പ്രിന്‍സിപ്പല്‍ പുറത്താക്കി എന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ പൂട്ടിയിട്ട് പ്രതിഷേധിച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ആരോപണം തള്ളി പ്രിന്‍സിപ്പല്‍ രംഗത്തെത്തുകയായിരുന്നു.'വിദ്യാര്‍ത്ഥി സമരം അനാവശ്യമാണ്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തിയത് ചോദ്യം ചെയ്തു എന്ന ആരോപണം തെറ്റാണ്'-ദേവപ്രിയ കൂട്ടിച്ചേര്‍ത്തു. അതേസമയം നാളെയും സമരം തുടരുമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതികരിച്ചു.

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തുന്നതിനെ വിലക്കിയിട്ടില്ലെന്നും ക്ലാസ് എടുക്കാന്‍ അധ്യാപകന്‍ പ്രാപ്തി ഇല്ലാത്തതിനാലാണ് പുറത്താക്കിയതെന്നുമാണ് പ്രിന്‍സിപ്പലിന്റെ വിശദീകരണം. ആറുമണിക്കൂറുകള്‍ പിന്നിട്ട ശേഷമാണ് പൊലീസ് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്ത് പ്രിന്‍സിപ്പലിനെ മോചിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

പീച്ചിയില്‍ ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്