കേരളം

മലയാളം പരീക്ഷ എഴുതി 105 ബംഗാളി തൊഴിലാളികള്‍; അടുത്ത ലക്ഷ്യം നാലാം ക്ലാസ് തുല്യതാ പരീക്ഷ

സമകാലിക മലയാളം ഡെസ്ക്

നെടുമ്പാശേരി: ബംഗാളില്‍ നിന്ന് കേരളത്തിലെത്തിയവര്‍ക്കായി മലയാളം പരീക്ഷ നടത്തി സാക്ഷരതാ മിഷന്‍. വര്‍ഷങ്ങളായി കേരളത്തില്‍ തങ്ങി സ്ഥിരമായി ഇവിടെ ജോലി ചെയ്യുന്നവര്‍ക്കാണ് നെടുമ്പാശേരിയില്‍ മലയാളം പരീക്ഷ നടത്തിയത്. 

105 പേരാണ് പരീക്ഷ എഴുതിയത്. ചങ്ങാതി എന്ന പദ്ധതിയുടെ ഭാഗമായി വിവിധ ദിവസങ്ങളിലായി ഇവര്‍ 90 മണിക്കൂര്‍ അധ്യായനം പൂര്‍ത്തിയാക്കിയിരുന്നു. നെടുമ്പാശേരിയില്‍ ഇവര്‍ക്കായി ആറോളം പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയത്. 

നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത വാക്കുകള്‍ ഉള്‍പ്പെടുത്തിയായിരുന്നു പരീക്ഷ. നാല് അധ്യാപകര്‍ക്കായിരുന്നു ചുമതല. സാക്ഷരതാ മിഷന്‍ ഇവര്‍ക്ക് വേതനവും നല്‍കിയിരുന്നു. ഈ പരീക്ഷയില്‍ മികവ് പുലര്‍ത്തിയവരെ നാലാം ക്ലാസ് തുല്യതാ പരീക്ഷയ്ക്ക് ഇരുത്തുമെന്ന് പദ്ധതിയുടെ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെ സുബൈദ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം